'ഈ പെണ്ണുങ്ങള്‍ വിസ്മയിപ്പിക്കുന്നു'; സുഹൃത്തുക്കള്‍ക്കൊപ്പം പട്ടായയില്‍ കറങ്ങി സയനോര

Photo: instagram.com/sayanoraphilip/
Photo: instagram.com/sayanoraphilip/

വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും സാമൂഹിക വിഷയങ്ങളിലെ ഇടപെടല്‍ കൊണ്ടും ശ്രദ്ധേയയായ ഗായികയാണ് സയനോര ഫിലിപ്പ്. സ്റ്റേജ് ഷോകളിലും ചാനല്‍ പരിപാടികളിലും സജീവമായ സയനോരയിപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്രയിലാണ്. തായ്‌ലന്‍ഡിലെ പട്ടായയിലേക്കാണ് സയനോര യാത്ര പോയിരിക്കുന്നത്. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ സയനോര സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ബിഗ് ബോസിലൂടെ പ്രശസ്തയായ ഡെയ്‌സി ഡേവിഡും സയോനാരയുടെ യാത്രാ സംഘത്തിലുണ്ടായിരുന്നു. പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്ര മറക്കാനാകാത്ത ഓര്‍മ്മകളാണ് സമ്മാനിച്ചതെന്ന് സയനോര കുറിച്ചു. 

'വിസ്മയിപ്പിക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പമുള്ള തായ്‌ലന്‍ഡ് യാത്ര ഒരിക്കലും മറക്കാനാകില്ല. ക്ഷമയോടെ ഞങ്ങളെ സഹിച്ച ടൂര്‍ മാനേജര്‍ സഹീറയോട് നന്ദി പറയുന്നു. മനോഹരമായ നിമിഷങ്ങള്‍ക്ക് എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങള്‍ക്ക് നന്ദി'- സയനോര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

സമീപകാലത്ത് തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് വിസയില്ലാതെ സന്ദര്‍ശിക്കാം. താരതമ്യേനെ ചിലവ് കുറവാണെന്നതും സഞ്ചാരികളെ തായ്‌ലന്‍ഡിലേക്ക് ആകര്‍ഷിക്കുന്നു. അതിമനോഹരമായ പ്രകൃതി ഭംഗിയും നൈറ്റ്‌ലൈഫും ഭക്ഷണ വൈവിധ്യങ്ങളുമെല്ലാമാണ് തായ്‌ലന്‍ഡിനെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത്.

Content Highlights: Sayanora Philip Thailand Trip