ബീച്ച്, കഫേ, നൈറ്റ് ലൈഫ്; തായ്‌ലന്‍ഡിലെ മനോഹര ദ്വീപില്‍ മഡോണ

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ വന്ന് തെന്നിന്ത്യയുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് മഡോണ സെബാസ്റ്റിയന്‍. യാത്രകള്‍ ഇഷ്ടമുള്ള മഡോണ സമീപകാലത്ത് നിരവധി വിദേശ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. ഇപ്പോള്‍ ഒരു തായ്‌ലന്‍ഡ് യാത്രയിലാണ് താരം. ഫുക്കറ്റില്‍ നിന്നുല്ല നിരവധി ചിത്രങ്ങള്‍ മഡോണ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഫുക്കറ്റിലെ പഴയ തെരുവില്‍ നിന്നുള്ള ചിത്രങ്ങളാണ് കൂടുതലും മഡോണ പങ്കുവെച്ചത്. കുടുംബത്തോടൊപ്പമാണ് താരം തായ്‌ലന്‍ഡിലെത്തിയത്. ഫുക്കറ്റിലെ ബീച്ച്, കഫേകള്‍, തെരുവുകള്‍ തുടങ്ങിയവയെല്ലാം ചിത്രങ്ങളില്‍ കാണാം. ലിയോ എന്ന വിജയ് ചിത്രത്തിലൂടെ തമിഴിലും പ്രിയങ്കരിയായി മാറിയ മഡോണയുടെ ചിത്രങ്ങള്‍ക്ക് അഭിനന്ദനവുമായി നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
തായ്‌ലന്‍ഡില്‍ പോകുന്ന വലിയൊരു വിഭാഗം സഞ്ചാരികള്‍ അധികം പരിഗണിക്കാത്ത മായികലോകമാണ് ഫുക്കറ്റ്. പട്ടായയും ബാങ്കോക്കും മാത്രം ലിസ്റ്റ് ചെയ്താണ് പലരും തായ്‌ലന്‍ഡിലെത്താറുള്ളത്. ഫുക്കറ്റിനെ കുറിച്ച് അറിയാത്തതാണ് ഇതിനുള്ള പ്രധാന കാരണം. തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് ബസ് മാര്‍ഗം ഒറ്റ രാത്രികൊണ്ട് എത്താവുന്ന സ്ഥലമാണ് ഫുക്കറ്റ്. എങ്കിലും പൊതുവെ വിമാനയാത്രയാണ് എല്ലാവരും ആശ്രയിക്കാറുള്ളത്.
വിമാനത്താവളത്തില്‍ തന്നെ ഫുക്കറ്റ് പാക്കേജുകള്‍ ലഭ്യമാണ്. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഉണ്ടെങ്കിലേ ഫുക്കറ്റിലെ കാഴ്ചകള്‍ കണ്ടു തീരുകയുള്ളു. അതിമനോഹരമായ ബീച്ചുകള്‍, മഴക്കാടുകള്‍, പര്‍വതക്കെട്ടുകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങി അവസാനമില്ലാത്ത കാഴ്ചകളുടെ പറുദീസയാണ് ഫുക്കറ്റ്. ഫുക്കറ്റിനോട് ചേര്‍ന്ന് 32ഓളം ചെറു ദ്വീപുകളുമുണ്ട്. പതങ് ബീച്ച്, കമല ബീച്ച്, കാരന്‍ ബീച്ച്, കട്ട ബീച്ച് എന്നിവയാണ് ഫുക്കറ്റിലെ പ്രധാന ബീച്ചുകള്‍. സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും ഏറ്റവും മികച്ച ഇടമാണിത്. കാരന്‍ വ്യു പോയന്റാണ് ഫുക്കറ്റിലെ ഏറ്റവും ജനപ്രിയമായ ഇടങ്ങളിലൊന്ന്.
ഫുക്കറ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ചാലോങ് ക്ഷേത്രം. മനോഹരമായ ഈ ക്ഷേത്രത്തിന്റെ തൊട്ടടുത്താണ് ബിഗ് ബുദ്ധ എന്നറിയപ്പെടുന്ന ബുദ്ധന്റെ ഏറ്റവും വലിയ പ്രതിമയുള്ളത്. 45 മീറ്റര്‍ ഉയരമുള്ള ഈ പ്രതിമ 12 വര്‍ഷം കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നാല്‍ ഫുക്കറ്റിന്റെ അതിമനോഹരമായ കാഴ്ചകളും കാണാം. നിരവധി മ്യൂസിയങ്ങളും മൃഗശാലകളും ഇവിടുണ്ട്. ലോകപ്രശസ്തമായ തായ് സ്ട്രീറ്റ് ഫുഡ് വിഭവങ്ങള്‍ രുചിക്കാനും മികച്ച ഇടമാണ് ഫുക്കറ്റ്. രാത്രിയിലെ പാതയോരത്തെ തട്ടുകടകളില്‍ അപൂര്‍വവും അതീവരുചികരവുമായ ഭക്ഷണ വിഭവങ്ങള്‍ നിറയും. ഷോപ്പിങ്ങിന്റെ കേന്ദ്രമാണ് ഫുക്കറ്റ്. മാളുകളിലും വഴിയോര വാണിഭങ്ങളുമായി കച്ചവടങ്ങള്‍ പൊടിപൊടിക്കും. നേരം പുലരും വരെയുള്ള നൈറ്റ് ലൈഫ് ആഘോഷങ്ങളാണ് ഫുക്കറ്റിലെ രാത്രികളെ മനോഹരമാക്കുന്നത്.
Content Highlights: madonna sebastian thailand trip phuket