ലോകത്തിലെ ഏറ്റവും മനോഹരമായ റെയില്‍വേ പാലത്തിനരികെ മഡോണ സെബാസ്റ്റ്യന്‍

ഏറെ യാത്രകള്‍ ചെയ്യാറുള്ള സെലിബ്രിറ്റികളിലൊരാളാണ് മലയാളികളുടെ പ്രിയപ്പെട്ട മഡോണ സെബാസ്റ്റ്യന്‍. വിദേശത്തും നാട്ടിലുമായി നടത്തുന്ന യാത്രയുടെ ചിത്രങ്ങള്‍ മഡോണ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഒരു വിദേശയാത്രയിലാണ് താരം. യു.കെ, സ്‌കോട്ട്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലൂടെയാണ് മഡോണയുടെ യാത്ര.
സ്‌കോട്ട്‌ലന്‍ഡിലെയും യു.കെയിലെയും അതിമനോഹരമായ ഭൂപ്രകൃതിയിലുള്ള നിരവധി ചിത്രങ്ങള്‍ മഡോണ പങ്കുവെച്ചിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡിലെ ചരിത്ര പ്രസിദ്ധമായ ഫോര്‍ത്ത് ബ്രിഡ്ജ് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും മഡോണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലെത്തിയ മഡോണ മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സൂപ്പര്‍ താരം വിജയ് നായകനായ ലിയോ ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്ന്. ചിത്രം സൂപ്പര്‍ഹിറ്റായതോടെ മഡോണ ചെയ്ത എലിസ ദാസ് എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മനുഷ്യന്‍ നിര്‍മ്മിച്ച മഹാത്ഭുതം- ദ ഫോര്‍ത്ത് ബ്രിഡ്ജ്
സ്‌കോട്ട്‌ലന്‍ഡിലെ ഏറ്റവും പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ് ഫോര്‍ത്ത് ബ്രിഡ്ജ്. 1890 ല്‍ നിർമിച്ച ഈ റെയില്‍വേ പാലം ലോകത്തെ ഏറ്റവും വലിയ കാന്റിലിവര്‍ പാലങ്ങളിലൊന്നാണ്. സ്‌കോട്ട്‌ലന്‍ഡിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യനിർമിത അത്ഭുതമായി ഈ പാലം പരിഗണിക്കപ്പെടുന്നു. യുനസ്‌കോയുടെ പൈതൃക പട്ടികയിലും ഇടം നേടി. ഫോര്‍ത്ത് നദയിടെ അഴിമുഖത്തിന് കുറുകെയായാണ് ഈ പാലമുള്ളത്. 541 മീറ്ററാണ് പാലത്തിന്റെ നീളം. ഫോര്‍ത്ത് ബ്രിഡ്ജിന് സമാന്തരമായി ഒരു റോഡ് ബ്രിഡ്ജും ക്യൂന്‍സ്‌ഫെറി ക്രോസിങ് ബ്രിഡ്ജുമുണ്ട്
ലോകത്തിലെ തന്നെ ആദ്യത്തെ ഭീമന്‍ മള്‍ട്ടിസ്പാന്‍ കാന്റിലിവര്‍ പാലമായ ഫോര്‍ത്ത് ബ്രിഡ്ജ് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. അതിമനോഹരമായ ഭൂപ്രകൃതിയില്‍ ചുവന്ന നിറത്തിലുള്ള പാലത്തിന്റെ കാഴ്ച മനംകവരുന്നതാണ്. സങ്കീര്‍ണവും അത്ഭുതപ്പെടുത്തുന്നതുമായ നിർമാണ രീതിയാണ് ഏറ്റവും വലിയ ആകര്‍ഷണം. ഈ വിസ്മയ നിര്‍മിതി കാണാന്‍ ലോകത്തിന്റെ പല ഭാഗത്ത് നിന്നും സഞ്ചാരികള്‍ എത്താറുണ്ട്. എഡിന്‍ബര്‍ഗില്‍ നിന്ന് കരമാര്‍ഗം സഞ്ചരിച്ചാല്‍ ഫോര്‍ത്തില്‍ എത്താന്‍ സാധിക്കും.
Content Highlights: madonna sebastian scotland trip forth bridge