ജയമോഹന്‍ പറഞ്ഞു; കള്ളിയങ്കാട്ട് നീലി വിഹരിച്ചിടത്താണ് ഞാന്‍ വീടുകെട്ടി താമസിക്കുന്നത്

ജയമോഹന്‍
ജയമോഹന്‍

നിങ്ങള്‍ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്ത് തീരുമാനമാണ് എടുക്കുക? എന്റെ ചോര മുഴുവന്‍ തലയ്ക്കകത്തേക്ക് കയറി. കണ്ണുകളില്‍, കാതില്‍, വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചൂടുള്ള ചോര ഇരച്ചുകയറി. മറ്റുള്ളവരും ആ ചോദ്യംകൊണ്ട് വല്ലാതെ ഉന്മേഷവാന്മാരായി എന്നു കസേര അനങ്ങിയതിലൂടെ ഞാന്‍ മനസ്സിലാക്കി. ഞാന്‍ പറയേണ്ട ഉത്തരമേതാണ് എന്ന് എനിക്ക് നന്നായറിയാം. 
'ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ട് വശത്തും നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവന്‍ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്'.
ശരീരങ്ങള്‍ അയഞ്ഞപ്പോള്‍ കസേരകള്‍ പിന്നെയും ശബ്ദിച്ചു. ചോദിച്ചയാള്‍ ഒന്ന് മുന്നോട്ടാഞ്ഞ് 'അത് കൊലപാതകമാണെങ്കില്‍ നിങ്ങള്‍ എന്ത് പറയും'. എനിക്ക് അപ്പോളത് പറയാതിരിക്കാനായില്ല.
'സാര്‍, കൊലപാതകംതന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി... അവനോട് തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്'.
-നൂറു സിംഹാസനങ്ങള്‍
(നായാടി വംശത്തില്‍ പിറന്ന് ഐ.എ.എസുകാരനായി മാറിയ ധര്‍മപാലന്‍ യു.പി.എസ്.സിയുടെ അഭിമുഖത്തെ നേരിട്ട സന്ദര്‍ഭം)

Content Highlights: Through the Fabled Lands jeyamohan Parvathipuram arun p gopi

Continue reading