ഞെള്ളൂർ പൂയം ആഘോഷിച്ചു

കല്ലൂർ ഞെള്ളൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂയത്തിന്റെ ഭാഗമായി നടന്ന കാവടിയാട്ടം
കല്ലൂർ ഞെള്ളൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂയത്തിന്റെ ഭാഗമായി നടന്ന കാവടിയാട്ടം

കല്ലൂർ: ഞെള്ളൂർ സുബ്രഹ്മണ്യക്ഷേത്രത്തിലെ പൂയാഘോഷം വർണാഭമായി ആഘോഷിച്ചു. 20 ദേശങ്ങളിൽനിന്നുള്ള കാവടിസംഘങ്ങൾ പങ്കെടുത്തു. ഞായറാഴ്ച രാവിലെ നാലിന് ക്ഷേത്രംതന്ത്രി പടിഞ്ഞാറേടത്ത് വിഷ്ണു ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി ശശിധരന്റെയും കാർമികത്വത്തിൽ അഭിഷേകപൂജയോടെ പൂയാഘോഷങ്ങൾ തുടങ്ങി.

രാവിലെ ആറുമുതൽ പറനിറയ്ക്കൽ, 9.30 മുതൽ വേലേന്തി, ഭക്തരുടെ വരവ്, 10.30 മുതൽ കുനിശ്ശേരി അനിയൻമാരാർ നയിച്ച പഞ്ചവാദ്യം. തുടർന്ന് വർണക്കാവടി എന്നിവയുണ്ടായി. വൈകീട്ട് മൂന്നുമുതൽ ശീവേലിയും കേളത്ത് സുന്ദരന്മാരാരുടെ പ്രാമാണ്യത്തിൽ 50 മേളകലാകാരന്മാർ അണിനിരന്ന പാണ്ടിമേളവും ഉണ്ടായി.

വൈകീട്ട് ആറുമുതൽ നാഗസ്വരക്കച്ചേരി, രാത്രി 10.30-ന് പൂരം, പഞ്ചവാദ്യം എന്നിവയും നടന്നു. തുടർന്ന് 20 ദേശങ്ങളിൽനിന്നുള്ള കാവടികൾ ക്ഷേത്രസന്നിധിയിൽ എത്തി.

Content Highlights: Njellur Subramanya Temple celebrated the Pooyam festival with colorful kavadis, traditional panchavadyam, and pandimelam accompanied by caparisoned elephants.