‘കടലൊഴിയാതെ പ്രകാശനം ചെയ്തു’

തൃശ്ശൂർ : സാഹിത്യത്തിനുള്ള പിന്തുടർച്ചാവകാശികളാണ് യുവാക്കളെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. മലയാളസാഹിത്യത്തിലേക്കുള്ള യുവാക്കളുടെ കടന്നുവരവ് ചാരിതാർഥ്യമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡോ. നീരജയുടെ ‘കടലൊഴിയാതെ’ പുസ്തകം പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ പ്രണയവും അധികാരബോധവും പുസ്തകത്തിൽ ശക്തമായി കടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. പുസ്തകം ആലങ്കോട് ലീലാകൃഷ്ണൻ ജിൻഷാ ഗംഗയ്ക്ക് കൈമാറിയാണ് പ്രകാശനം ചെയ്തത്. നയനാ വൈദേഹി സുരേഷ്, പി. ജിംഷാർ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രീ ബുക്കിങ്തുടരുന്നു
ചുരുങ്ങിയ കാലംകൊണ്ട് ഒരു ലക്ഷം കോപ്പികൾ വിറ്റഴിച്ച്, മലയാള പുസ്തകപ്രസാധനരംഗത്ത് അദ്ഭുതം സൃഷ്ടിച്ച ബാബു അബ്രഹാമിന്റെ ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന ഓർമപ്പുസ്തകത്തിന്റെ രണ്ടാം ഭാഗമായ ‘സ്ത്രീയേ, ഇതാ നിന്റെ മകൻ’ എന്ന പുസ്തകത്തിന്റെ പ്രീ ബുക്കിങ് പുരോഗമിക്കുന്നു. പ്രീ ബുക്കിങ് ചെയ്യുന്നവർക്ക് പ്രീ പബ്ലിക്കേഷൻ വിലയായ 399 രൂപയ്ക്ക് പുസ്തകം ലഭിക്കും. ഒക്ടോബർ 24 മുതൽ പുസ്തകം ലഭ്യമാകും.
വായനക്കാർക്കായി പ്രത്യേക പുസ്തക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. 4, Get 1 Free’ ഓഫറിലൂടെ നാല് പുസ്തകങ്ങൾ വാങ്ങുമ്പോൾ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. കൂടാതെ ₹500-നോ അതിലധികമോ വിലയ്ക്ക് പുസ്തകങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ 5,000, 3,000, 2,000 എന്നിങ്ങനെ മൂല്യമുള്ള പുസ്തകസമ്മാനങ്ങൾ നേടാനും അവസരമുണ്ടാകും.
പുസ്തകോത്സവത്തിൽ ഇന്ന്
പുസ്തകോത്സവത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് പി.കെ. ഇന്ദുവിന്റെ ‘നിങ്ങൾ ക്യാമറയുടെ നിരീക്ഷണത്തിലാണ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. അഷ്ടമൂർത്തി, കലാ സജീവൻ, രശ്മി അനിൽ എന്നിവർ പങ്കെടുക്കും.