തൃപ്രയാർ ഏകാദശി: നിറമാലയ്ക്ക് ഇന്നു തുടക്കം

തൃപ്രയാർ : ശ്രീരാമസ്വാമിക്ഷേത്രത്തിലെ ഏകാദശിയുടെ ഭാഗമായി 41 ദിവസത്തെ നിറമാല തിങ്കളാഴ്‌ച തുടങ്ങും. ആദ്യ നിറമാല ദേവസ്വം ജീവനക്കാരുടേതാണ്. നിറമാല ആരംഭിക്കുന്നതിനു മുന്നോടിയായി വിളക്കുമാടങ്ങളും ദീപസ്തംഭങ്ങളും നിലവിളക്കുകളും തുടച്ചുവൃത്തിയാക്കി. സേലത്തുനിന്നുള്ള പാർഥസാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകിയത്.

ദേവസ്വം മാനേജർ വി.എസ്. മനോജ്, ക്ഷേത്രജീവനക്കാർ, ഉപദേശകസമിതി ഭാരവാഹികൾ, ഭക്തർ എന്നിവരും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി. ഡിസംബർ നാലിനാണ് ഏകാദശി.