എൽ.ഡി.എഫ്. സായാഹ്നധർണ

ഇരിങ്ങാലക്കുട: യു.ഡി.എഫ്. സർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നധർണ നടത്തി. സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് അധ്യക്ഷനായി. എൽ.ഡി.എഫ്. നേതാക്കളായ ഉല്ലാസ് കളക്കാട്ട്, പി.കെ. ഷാജൻ, ബാലൻ കണിമംഗലത്ത്, ടി. വർഗീസ്, പാപ്പച്ചൻ വാഴപ്പിള്ളി, ഡോ. കെ.പി. ജോർജ് എന്നിവർ പ്രസംഗിച്ചു.
Content Highlights: LDF constituency committee organized an evening dharna in Irinjalakuda protesting against the anti-people policies of the UDF government.