സംസ്ഥാന സ്‌കൂൾ കലോത്സവം; കെ.എസ്.എഫ്.ഇ ലഘുഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യും

സംസ്ഥാന സ്‌കൂൾ കലോത്സവ സമാപനസമ്മേളനത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ ലഘുഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യും. ഉദ്ഘാടന ദിനത്തിലും സമാപന ചടങ്ങിലുമായി 8,000 കുട്ടികൾക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. അഞ്ചു ദിവസങ്ങൾ നീണ്ട കലയുടെ ഉത്സവത്തിൽ കലോത്സവ നഗരിയിലുടനീളം കെ.എസ്.എഫ്.ഇയുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
ഞായറാഴ്ച നടക്കുന്ന സമാപന ചടങ്ങിൽ കെ.എസ്.എഫ്.ഇ എം.ഡി. ഡോ. സനിൽ എസ്.കെ പങ്കെടുക്കും.
Content Highlights: KSFE Lends Support to State School Kalotsavam