തൃശ്ശൂർ ജ്യോതി എൻജിനീയറിങ് കോളേജും എഐ അധിഷ്ഠിത ടെലൻ്റോറിയൽ സ്ഥാപനവുമായി ധാരണാപത്രം ഒപ്പുവെച്ചു

തൃശ്ശൂർ: തൃശ്ശൂർ ജ്യോതി എൻജിനീയറിങ് കോളേജും നിർമ്മിത ബുദ്ധി അധിഷ്ഠിത ടെലൻ്റോറിയൽസ്ഥാപനമുമായി ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാർഥികൾ പഠിച്ചിറങ്ങുമ്പോൾ വ്യവസായങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അവരുടെ വൈദഗ്ധ്യo തയ്യാറാക്കുവാൻ നിർമ്മിത ബുദ്ധിയും വിദഗ്ധരുടെ ഉപദേശങ്ങളും സംയോജിപ്പിച്ചുള്ള യു.എ.ഇ. ആസ്ഥാനമായ ടെലൻ്റോറിയലും ജ്യോതിയും തമ്മിലാണ് ധാരണ.
ഇതിന്‍റെ ഭാഗമായി ജ്യോതിയിലെ വിദ്യാർഥികൾക്ക് ടെലന്റോറിയലിന്റെ പാറ്റൻ്റ് പ്രതീക്ഷിക്കുന്ന വൈദഗ്ധ്യ വിശകലന ഉപകരണങ്ങളായ സി.വി. അനലൈസർ, ആറ്റിറ്റ്യൂഡ് ആൻഡ് എപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ഇൻറർവ്യൂ എന്നിവയും നൈപുണ്യയുടെ വിടവ് നികത്താനുള്ള എഐ ശുപാർശ ചെയ്യുന്ന കോഴ്സുകൾ എടുക്കാനും അതിലുപരി ടെലൻ്റോറിയൽ വഴി ജോലിക്ക് അപേക്ഷിക്കുവാനും സാധിക്കും. ടെലൻ്റോറിയലിൻ്റെ ഡിജിറ്റൽ ബാഡ്ജ് മുഖേന വിദ്യാർത്ഥികൾക്ക് അവരുടെ മികവ്തൊഴിൽ ദാദാക്കളുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള അവസരം ഉണ്ടാകും.
ജ്യോതി എൻജിനീയറിങ് കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി. സോജൻ ലാലും ടെലെന്റോറിയൽ സ്ഥാപകൻ നിഷൻ റോയിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. എക്സിക്യൂട്ടീവ് മാനേജർ ഫാ. ഡേവിഡ് നെറ്റിക്കാടൻ, അക്കാദമിക് ഡയറക്ടർ റെവ. ഡോ.ജോസ് കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു.
Content Highlights: Jyothi Engineering College signs MOU with UAE-based Telentoria for AI-driven skill development and career opportunities for students.