ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ബി.ടി.സി. ഉല്ലാസയാത്രകൾ പുനരാരംഭിക്കുന്നു

ഇരിങ്ങാലക്കുട: ജീവനക്കാരുടെ അഭാവം മൂലം ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. സെന്ററിൽ നിന്നും നടത്തിവന്നിരുന്ന ഉല്ലാസയാത്രകൾ പുനരാരംഭിക്കുന്നു. ഡിസംബറിൽ യാത്രകൾ നടത്തുന്ന സ്ഥലങ്ങളുടെ ലീസ്റ്റും തീയതികളും ടിക്കറ്റ് ചാർജ്ജും കെ.എസ്.ആർ.ടി.സി. പുറത്തിറക്കി. ഇല്ലിക്കൽ കല്ല്, നിലമ്പൂർ, നെല്ലിയാമ്പതി, രാമക്കൽമേട്, നിലമ്പൂർ, മാമലകണ്ടം എന്നിവിടങ്ങളിലേക്കും 24 മുതൽ 2027 ജനുവരി നാലുവരെ തിരുവൈരാണിക്കുളത്തേക്കുമാണ് യാത്രകളാണ് നിശ്ചയിച്ചിരിക്കുന്നത്.
ഡിസംബർ ആറിന് ഇല്ലിക്കൽ കല്ലിലേക്ക് 5.30ന് പുറപ്പെടും. 540 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. 12ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന നിലമ്പൂർ യാത്രക്ക് 670 രൂപയും 13ന്് രാവിലെ ആറിന് പുറപ്പെടുന്ന നെല്ലിയാമ്പതി യാത്രക്ക് 660 രൂപയുമാണ് ഒരാൾക്ക് നിരക്ക്. 20നുള്ള രാമക്കൽമേട് യാത്ര അഞ്ചിന് പുറപ്പെടും. 870 രൂപയാണ് ഒരാൾക്ക്. 25ന് നിലമ്പൂർ യാത്ര ആറിന് പുറപ്പെടും. 670 രൂപയാണ് നിരക്ക്. 27ന് മാമലക്കണ്ടം യാത്ര അഞ്ചിന് പുറപ്പെടും. 1030 രൂപയാണ് നിരക്ക്. 24 മുതൽ ജനുവരി നാലുവരെ നിശ്ചയിട്ടിരിക്കുന്ന തിരുവൈരാണിക്കുളം യാത്ര ദിവസവും ആറിന് പുറപ്പെടും. 350 രൂപയാണ് ചാർജ്ജ്.
നേരത്തെ ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന ആൾ തൽസ്ഥാനത്തുനിന്നും പിൻമാറിയതോടെയാണ് ഇരിങ്ങാലക്കുടയിൽ നിന്നുള്ള ഉല്ലാസയാത്രകൾ യാത്രകൾ പ്രതിസന്ധിയിലായത്. ഇതിനെ തുടർന്ന് നവംബറിൽ ഒരു യാത്രപോലും സെന്ററിൽ നിന്നും നടത്തിയിരുന്നില്ല. പകരം ആളെത്തിയതോടെയാണ് ഡിസംബർ മുതൽ യാത്രകൾ പുനരാരംഭിക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
പരിമിതികൾക്കുള്ളിലും ബി.ടി.സി. ഉല്ലാസയാത്രയിൽ സംസ്ഥാനത്ത് ഇരിങ്ങാലക്കുട എപ്പോഴും മുൻപന്തിയിലായിരുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാതിരുന്നീട്ടും യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. നടത്തിയ ഉല്ലാസയാത്രകളിൽ ഓരോ മാസവും ഏഴുലക്ഷത്തോളം രൂപയുടെ അധിക വരുമാനമാണ് കെ.എസ്.ആർ.ടി.സി.ക്ക് ലഭ്യമാക്കിയിരുന്നത്. യാത്രകൾ ബുക്ക് ചെയ്യുന്നതിന് 9188933793 എന്ന നമ്പറിൽ ബന്ധപ്പെടുക.
Content Highlights: Irinjalakuda KSRTC is set to resume its budget tourism trips in December with packages to major destinations including Illickal Kallu, Nilambur, and Nelliyampathy.