കൊടിമര കൂദാശയും പെരുന്നാൾ കൊടിയേറ്റവും

ചേലക്കര: 222-ാമത് ചേലക്കര സെയ്ന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പഴയപള്ളി പെരുന്നാളിന് കൊടിയേറി. കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത കൊടിമര കൂദാശയും പെരുന്നാൾ കൊടിയേറ്റവും നടത്തി.
വികാരി ജോസഫ് മാത്യു, ഐസക് കോർ എപ്പിസ്കോപ്പ, ഫാ. വർഗീസ് ലാൽ, ഫാ. സി.സി. ചെറിയാൻ, ട്രസ്റ്റി കെ.സി. സജി, സെക്രട്ടറി മനു സി. ജെയിംസ് എന്നിവർ നേതൃത്വം നൽകി. ഡിസംബർ രണ്ട്, മൂന്ന്, നാല് തീയതികളിലാണ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ 222-ാമത് പ്രധാന പെരുന്നാൾ ആഘോഷം.
Content Highlights: Flag hoisting and flagpole consecration held at Chelakkara St George Orthodox Syrian Church as part of the 222nd annual church festival.