ചേലക്കര പുത്തൻപള്ളിയുടെ പ്രധാന പെരുന്നാളിന് കൊടിയേറി

ചേലക്കര: ചേലക്കര സെയ്ന്റ് ജോർജ് യാക്കോബായ സുറിയാനി പുത്തൻപള്ളിയുടെ പ്രധാന പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. ജോയ് ടി. വർഗീസ് കോർ എപ്പിസ്കോപ്പ കൊടിയേറ്റി.
എബ്രഹാം ചക്കാലക്കൽ കോർ എപ്പിസ്കോപ്പ, ഫാ. ജേക്കബ് കാറ്റുപാടത്ത്, ഫാ. കുരിയാക്കോസ് കാറ്റുപാടത്ത്, ഫാ. ഗീവർഗീസ് കൊരട്ടിക്കര, ട്രസ്റ്റിമാരായ സി.വി. കുരിയാക്കോസ്, സി.ജെ. ബിനോരാജ്, പി.വി. ബാബു, വിൽസൺ മേക്കാട്ടുക്കുളം തുടങ്ങിയവർ നേതൃത്വം നൽകി. ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് പെരുന്നാൾ.
Content Highlights: The flag-hoisting ceremony for the main festival at Chelakkara St George Jacobite Syrian Church was held on Sunday, marking the start of celebrations.