പ്രതിഷേധ ജനസഭ

കാട്ടകാമ്പാൽ: ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ' ആൾക്കൂട്ട അരാജകത്വത്തിനെതിരേ, ജനാധിപത്യം സംരക്ഷിക്കാൻ ' എന്ന മുദ്രാവാക്യം ഉയർത്തി ചിറക്കൽ സെന്ററിൽ പ്രതിഷേധ ജനസഭ നടത്തി. ബി.ജെ.പി. തൃശ്ശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജെ. ജെബിൻ അധ്യക്ഷനായി.
എം.എൻ. സുനീഷ്, അരുൺ ഗഗനൻ, ജലജാ വിജു, സി.സി. ട്വിങ്കിൾ, അജീഷ് പെങ്ങാമുക്ക്, എം.വി. സുമിത, പി.കെ. സാജു, കുഞ്ഞുമോൻ കരിയാമ്പ്ര എന്നിവർ പ്രസംഗിച്ചു.
Content Highlights: The BJP panchayat committee organised a protest meeting against mob anarchy and to protect democracy at Chirakkal Centre in Kattakampal.