കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ അനുസ്മരണം മാര്‍ച്ച് 10 ന്

.
.

കഥകളിയിലെ ഇതിഹാസ പുരുഷനും ബഹുമുഖപ്രതിഭയുമായ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ജന്മശതാബ്ദി ആഘോഷ പരിപാടിയുടെ ഭാഗമായി അദ്ദേഹത്തിന്റെ ഒളിമങ്ങാത്ത സ്മൃതിയുടെ ചരിത്രമുറങ്ങുന്ന ഇരിങ്ങാലക്കുടയില്‍ ഈ അതുല്യ കലാകാരന് അനുസ്മരണം സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി മാര്‍ച്ച് 10 ന് ഞായറാഴ്ച നാല് മണി മുതല്‍ കാട്ടൂര്‍ റോഡിലുള്ള ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ ഹാളില്‍ പൊതുവാളുടെ കലാമണ്ഡലകാലത്തെകുറിച്ച് കലാനിരൂപകന്‍ വി.കലാധരന്‍, എഴുത്തുകാരന്‍ ഡോ.എന്‍.പി വിജയകൃഷ്ണന്‍, കലാമണ്ഡലം വേണുമോഹന്‍ രാജാനന്ദന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രമുഖ കലാകാരന്മാരെ ഉള്‍പ്പെടുത്തി കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഭീഷ്മപ്രതിജ്ഞ കഥകളിയും ഉണ്ടായിരിക്കും.

2023 ജൂണ്‍ മാസം മുതല്‍ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജന്മശതാബ്ദിയാഘോഷത്തിനു തുടക്കം കുറിച്ചു. വൈക്കം കഥകളി ക്ലബ്, നോര്‍ത്ത് പറവൂര്‍ കളിയരങ്ങ്, പെരുമ്പാവൂര്‍ കഥകളി ക്ലബ്, തോടയം കഥകളി യോഗം, കോട്ടയം കളിയരങ്ങ്, തൃപ്പുണിത്തുറ കഥകളി കേന്ദ്രം, ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ്, തൃശ്ശൂര്‍ കഥകളി ക്ലബ്ബ്, എറണാകുളം കരയോഗം കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ടി ഡി എം കാവേരി ഹാള്‍, പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്, ചാലക്കുടി നമ്പീശന്‍ സ്മാരക കഥകളി ക്ലബ്, മാവേലിക്കര കഥകളി ആസ്വാദക സംഘം, വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലും അനുസ്മരണ യോഗം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

രാജന്‍ പൊതുവാള്‍- 9282449995 

Content Highlights: anusmaranam