തിരുവനന്തപുരം ജില്ലാ കലോത്സവത്തിന് ആപ്പ്, വേദികൾക്ക് പ്രമുഖരുടെ പേരുകൾ

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മൊബൈല്‍ ആപ്പ് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബിജു പ്രകാശനം ചെയ്യുന്നു
ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മൊബൈല്‍ ആപ്പ് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബിജു പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: ജില്ലാ സ്‌കൂൾ കലോത്സവത്തിനെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും പ്രയോജനകരമാകുന്ന മൊബൈൽ ആപ് തയ്യാറായി. മീഡിയ പബ്ലിസിറ്റി ചുമതലയുള്ള കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ഐ.ടി. വിങ്ങാണ് ആപ് തയ്യാറാക്കിയത്. കലോത്സവത്തിന്റെ വിവരങ്ങളെല്ലാം ആപ്പിൽ ലക്ഷ്യമാകും. വേദികൾ, മത്സരങ്ങൾ, മത്സരഫലം, ഭക്ഷണവേദി എന്നിവയെല്ലാം ആപ്പിലൂടെ അറിയാം. സ്‌കൂൾ ഗ്രൂപ്പുകൾ വഴി ആപ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് അധ്യാപകരിലേക്കും വിദ്യാർഥികളിലേക്കുമെത്തിക്കും. വേദികളിലെ കവാടങ്ങളിലും ഇതിനുള്ള ക്യു.ആർ. കോഡ് സജ്ജമാക്കും.

വേദികൾക്ക് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. രാജാരവിവർമ, പ്രേംനസീർ, സത്യൻ, പി.കെ. റോസി, സിസ്റ്റർ മേരി ജോൺ തോട്ടം, ജഗതി എൻ.കെ. ആചാരി, പാറശ്ശാല ബി. പൊന്നമ്മാൾ, കലാമണ്ഡലം ഹൈദരാലി, എം.ജി. രാധാകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി, മടവൂർ വാസുദേവൻ നായർ, പ്രശാന്ത് നാരായണൻ എന്നിവരുടെ പേരുകളിലായാണ് വേദികൾ.

Content Highlights: A new mobile app launched for Thiruvananthapuram district school kalolsavam provides event schedules, venue details, and results, with stages named after prominent icons.