സമത്വ ജ്വാല തെളിയിച്ചു

പൂവച്ചല്‍: പൂവച്ചല്‍ ജിവിഎച്ച്എസ്എസ് എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ 'സ്പാര്‍ക്ക് 2025' മിനി ക്യാമ്പിന്റെ ഭാഗമായി സമത്വ ജ്വാല തെളിയിച്ചു. പൂവച്ചല്‍ ജങ്ഷനില്‍ നടന്ന പരിപാടി കൃഷ്ണന്‍കുട്ടി നായര്‍ ഉദ്ഘാടനംചെയ്തു. അസിം പൂവച്ചല്‍ അധ്യക്ഷതവഹിച്ചു. പ്രോഗാം ഓഫീസര്‍ ലീന സ്വാഗതവും എന്‍എസ്എസ് വോളണ്ടിയര്‍ അന്നാലാല് നന്ദിയും പറഞ്ഞു. പിടിഎ പ്രസിഡന്റ് അസിം പൂവച്ചല്‍ സമത്വജ്വാല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ക്യാമ്പില്‍ വനിതാ ശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ 'സമം+സാദരം' എന്ന പ്രോജക്ടില്‍ ജെന്‍ഡര്‍ പാര്‍ലമെന്റും സംഘടിപ്പിച്ചു. ലിംഗവിവേചനങ്ങള്‍ക്കെതിരേ പോരാടാനായുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ തെരുവ് നാടകവും അരങ്ങേറി.
Content Highlights: Poovachal School NSS Camp