നെടുമങ്ങാട് ഗവ.കോളേജിൽ ചരിത്രഗവേഷണകേന്ദ്രവും പ്രാദേശികപഠനകേന്ദ്രവും തുടങ്ങി

നെടുമങ്ങാട് ഗവ.കോളേജിലെ ചരിത്രഗവേഷണകേന്ദ്രവും പ്രാദേശികപഠനകേന്ദ്രവും
പ്രൊഫ.അച്യുത് ശങ്കർ എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു
നെടുമങ്ങാട് ഗവ.കോളേജിലെ ചരിത്രഗവേഷണകേന്ദ്രവും പ്രാദേശികപഠനകേന്ദ്രവും പ്രൊഫ.അച്യുത് ശങ്കർ എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു

നെടുമങ്ങാട് : നെടുമങ്ങാട് ഗവ.കോളേജിൽ ചരിത്രഗവേഷണ കേന്ദ്രത്തിന്റെയും പ്രാദേശികപഠന കേന്ദ്രവും പ്രവർത്തനമാരംഭിച്ചു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്‌സൺ പ്രൊഫ.അച്യുത് ശങ്കർ എസ്. നായർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ആശ ജി. അധ്യക്ഷയായി.

കേരള ചരിത്രഗവേഷണകേന്ദ്രം ചെയർപേഴ്‌സൺ പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ മുഖ്യപ്രഭാഷണം നടത്തി.പ്രാദേശിക ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന എക്സ്റ്റൻഷൻ സെന്ററിന്റെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

പ്രാദേശിക ചരിത്രരേഖകളുടെ ശേഖരണം, സംരക്ഷണം, പഠനം, ഗവേഷണം എന്നിവയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നതാണ് ഈ കേന്ദ്രം. വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഷാബു എസ്.ജെ, പി.ടി.എ. വൈസ് പ്രസിഡന്റ് ആർ.ദിലീപ് കുമാർ, റിസർച്ച് കോർഡിനേറ്റർ പ്രൊഫ. രാജേഷ്.ടി, ഹരികുമാർ.എം, ബിജികുമാരി.പി, ടീന എന്നിവർ പ്രസംഗിച്ചു.

Content Highlights: Historical research centre and local study centre inaugurated at Nedumangad Government College by Higher Education Council Vice Chairperson Prof Achyuthsankar S Nair.