കമന്റില് കുത്തും കോമയുമിട്ടാല് ഫെയ്സ്ബുക്കിന്റെ അല്ഗൊരിതത്തെ പറ്റിക്കാനാവുമോ? സത്യാവസ്ഥ എന്ത്?

ഫേസ്ബുക്കിന്റെ അല്ഗോരിതത്തില് വന്ന മാറ്റം മൂലം എഴുത്തും ഫോട്ടോകളും സുഹൃത്തുക്കള്ക്ക് കാണാനും വായിക്കാനും ഇനി സാധിക്കണമെങ്കില് ഒരു കമന്റോ അടയാളമായി നല്കിയാലേ സാധിക്കയുള്ളൂ എന്ന തരത്തില് കുറച്ചുനാളായി പരക്കുന്ന ശുദ്ധ അസംബന്ധക്കുറിച്ച് ചില കാര്യങ്ങള്...
2023 ഫേസ്ബുക്ക് അല്ഗോരിതത്തില് വരുത്തിയ മാറ്റത്തില് പ്രധാനമായും മൂന്നു കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. സുഹൃത്തുക്കളും ബിസിനസ്സുകളും ഉള്പ്പെടെ ഇടപഴകുന്ന ഉറവിടങ്ങളില് നിന്നുള്ള ഉള്ളടക്കം കാണാനുള്ള സാധ്യത കൂടുതലാണ് എന്നുള്ളതാണ് അതില് പ്രധാനപ്പെട്ടത്. മാത്രവുമല്ല, അര്ഥവത്തായതും വിജ്ഞാനപ്രദവുമായ പോസ്റ്റുകള്ക്ക് കൂടുതല് റീച്ച് ലഭിക്കും. അതായത്, നിങ്ങളുടെ പോസ്റ്റിലെ ഉള്ളടക്കം മൂല്യവത്തും ആധികാരികവുമാണെങ്കില് അത് കൂടുതല് ആളുകളിലേക്ക് എത്തും.
Content Highlights: facebook algorithm fake claims related post visibility