ആകാശത്തിലെ രാജ്ഞി ഇനി 'ആക്രി'; ബോയിങ് 747 ജംബോ ജെറ്റുകള്‍ പറന്നകലുമ്പോൾ

മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ ബോയിങ് 747 വിമാനം ടേക്ക് ഓഫ് ചെയ്യുന്നു (ഫയൽ ചിത്രം) | Photo: SEBASTIAN D'SOUZA/ AFP PHOTO
മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ ബോയിങ് 747 വിമാനം ടേക്ക് ഓഫ് ചെയ്യുന്നു (ഫയൽ ചിത്രം) | Photo: SEBASTIAN D'SOUZA/ AFP PHOTO

ഒരു യുഗത്തിന് അന്ത്യം! ആകാശത്തിലെ രാജ്ഞിയെന്ന് അറിയപ്പെട്ടിരുന്ന ബോയിങ് 747-ന് വിട നല്‍കി എയര്‍ ഇന്ത്യ. നാലു ദശാബ്ദത്തോളം എയര്‍ ഇന്ത്യയുടെ ഭാഗമായിരുന്ന 'ആഗ്ര' എന്ന് വിളിപ്പേരുള്ള ബോയിങ് 747 ജംബോ വിമാനം മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതോടെ അവസാനിച്ചത് ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ തിളക്കമുള്ള ഒരു ഏടാണ്. പൊളിച്ച് ഘടകഭാഗങ്ങള്‍ എടുക്കുന്നതിനായി യു.എസിലെ പ്ലെയിന്‍ ഫീല്‍ഡിലേക്കാണ് വിമാനം കൊണ്ടുപോയത്. 1993-96 കാലത്താണ് 'ആഗ്ര' എയര്‍ ഇന്ത്യയുടെ ഭാഗമാകുന്നത്. ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് 2021 മാര്‍ച്ചിലായിരുന്നു ആഗ്രയുടെ അവസാന സര്‍വീസ്. 2022-ല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ രജിസ്‌ട്രേഷന്‍ പിന്‍വലിച്ച വിമാനം ഹോംഗ്രൗണ്ടായ മുംബൈയില്‍ അനാഥമായി കിടക്കുകയായിരുന്നു. ചരിത്രപ്രാധാന്യം കണക്കിലെടുത്ത് മ്യൂസിയത്തിലേക്കു മാറ്റണമെന്ന് നിര്‍ദേശങ്ങളുണ്ടായിരുന്നുവെങ്കിലും നടപ്പായില്ല. 

1971-ലാണ് എയര്‍ ഇന്ത്യ ആദ്യമായി ബോയിങ് 747 ജംബോ ജെറ്റുകള്‍ സ്വന്തമാക്കുന്നത്. അന്ന് മുതല്‍ രാജ്യത്തിന്റെ തന്നെ അഭിമാനമായിരുന്നു ഈ വിമാനങ്ങള്‍. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് വലിയ ഉണര്‍വായിരുന്നു ബോയിങ് 747. എണ്ണമറ്റ ഇന്ത്യക്കാരുടെ പറക്കാനുള്ള അഭിലാഷങ്ങൾക്ക് അത് ചിറകുനല്‍കി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. രാഷ്ട്രപതിമാരുടെയും പ്രധാനമന്ത്രിമാരുടെയും വിദേശയാത്രകളില്‍ ഒപ്പമുണ്ടായിരുന്നു. വിവിധ കാലത്തായി 28 ബോയിങ് 747 വിമാനങ്ങളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്. കാലക്രമേണ പഴയ മോഡലുകള്‍ ഒഴിവാക്കിയതോടെ നാല്  747-400 വിമാനങ്ങളാണ് അവശേഷിച്ചത്. ഈ നാലു വിമാനങ്ങളും അമേരിക്കന്‍ കമ്പനിയായ എയര്‍സെയിലാണ് വാങ്ങിയത്. രണ്ട് വിമാനങ്ങള്‍ പൊളിച്ച് ഒഴിവാക്കുമ്പോൾ രണ്ടെണ്ണം ചരക്ക് വിമാനങ്ങളായി രൂപപ്പെടുത്തും. അമേരിക്കന്‍ വിമാനനിര്‍മാണ കമ്പനിയായ ബോയിങ് രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച ഈ വിമാനത്തിന് കഥകള്‍ ഒരുപാടുണ്ട് പറയാന്‍... 

Content Highlights: air India sold four Boeing 747 400’s to AerSale

Continue reading