ബഹിരാകാശത്ത് എട്ട് മാസം, സുനിതാ വില്യംസും വിൽമോറും മാർച്ചിൽ തിരിച്ചെത്തും- നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് പത്രസമ്മേളനം നടത്തുന്ന സുനിതാ വില്യംസും ബുച്ച് വിൽമോറും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് പത്രസമ്മേളനം നടത്തുന്ന സുനിതാ വില്യംസും ബുച്ച് വിൽമോറും

വാഷിങ്ടൺ: എട്ടുദിവസത്തെ ദൗത്യത്തിനായി ഭൂമിയിൽനിന്നുപോയി, എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) കഴിയുന്ന നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും മാർച്ചിൽ തിരിച്ചെത്തും. സ്‌പെയ്സ് എക്സിന്റെ ക്രൂ 10 ദൗത്യത്തിൽ ഇരുവരും മടങ്ങിയെത്തുമെന്ന് നാസ അറിയിച്ചു. മാർച്ച് 12-നാണ് ക്രൂ 10 ദൗത്യം ഐ.എസ്.എസിലേക്കു പുറപ്പെടുക.

ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂണിലാണ് ഇരുവരും ഐ.എസ്.എസിലേക്കു പോയത്. സ്റ്റാർലൈനർ തകരാറിലായതോടെ ഇരുവരും അവിടെത്തുടരാൻ നിർബന്ധിതരാകുകയായിരുന്നു.

Content Highlights: Sunita Williams, Butch Wilmore Will Return To Earth On