മൈക്രോസോഫ്റ്റില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ തടസപ്പെടുത്തുന്ന പ്രശ്‌നം കണ്ടെത്തി
മൈക്രോസോഫ് കഴിഞ്ഞ മേയിലാണ് വിന്‍ഡോസ് 10 ഓഎസ് സാങ്കേതിക പ്രശ്‌നങ്ങള്‍ (ബഗ്ഗുകള്‍) പരിഹരിച്ച് അപ്‌ഡേറ്റ് ചെയ്തത്. എങ്കിലും ചില ബഗ്ഗുകള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന സംശയം ഉയര്‍ന്നിരുന്നു. ഇക്കാര്യം പിന്നീട് മൈക്രോസോഫ്റ്റ് സ്ഥിരീകരിക്കുകയും ചെയ്തു. വിന്‍ഡോസ് 10 ന്റെ 2004 പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് തെറ്റായ ഇന്റര്‍നെറ്റ് കണക്ഷന്‍ മുന്നറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.
ലാപ്‌ടോപ്പുകള്‍ റീബൂട്ട് ചെയ്തിട്ടും റൂട്ടര്‍ റീസെറ്റ് ചെയ്തിട്ടും നെറ്റ് വര്‍ക്ക് വയര്‍ലെസ് അഡാപ്റ്റര്‍ റീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും ' നോ ഇന്റര്‍നെറ്റ് ആക്‌സസ്' എന്ന നോട്ടിഫിക്കേഷന്‍ വിന്‍ഡോസ് 10 വീണ്ടും കാണിക്കുന്നുണ്ടെന്ന് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.
ഈ മുന്നറിയിപ്പ് ലഭിക്കുമ്പോളും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍ കോര്‍ട്ടാന, മൈക്രോസോഫ്റ്റ് ഫീഡ്ബാക്ക് ഹബ്ബ്, മൈക്രോസോഫ്റ്റ് സ്റ്റോര്‍, സ്‌പോട്ടിഫൈ പോലുള്ള ആപ്പുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നില്ല.
ഇത് നെറ്റ് വര്‍ക്ക് കണക്റ്റിവിറ്റി സ്റ്റാറ്റസ് ഇന്‍ഡിക്കേറ്ററിന്റെ പ്രശ്‌നമാണ് എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. ഇക്കാരണം കൊണ്ടാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെന്ന തെറ്റായ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. ഈ പ്രശ്‌നം കമ്പനി പരിശോധിച്ചുവരികയാണ്. ഭാവി അപ്ഡറ്റുകളില്‍ ഈ പ്രശ്‌നവും പരിഹരിച്ചേക്കും.
Content Highlights: Windows 10s latest bug is breaking internet connection
Content Highlights: