കേരളത്തിലെ മികച്ച 4ജി വീഡിയോ അനുഭവം വിയുടേതെന്ന് ഓപ്പണ്‍സിഗ്‌നല്‍ റിപ്പോര്‍ട്ട്

Photo: Vi
Photo: Vi

കൊച്ചി: കേരളത്തില്‍ ഏറ്റവും മികച്ചവീഡിയോ അനുവം ലഭ്യമാക്കുന്ന 4ജി നെറ്റ് വര്‍ക്ക് വിയുടേതാണെന്ന് ഓപ്പണ്‍ സിഗ്‌നലിന്റെ 2024 നവംബര്‍ 4ജി നെറ്റ്വര്‍ക്ക് എക്‌സ്പീരിയന്‍സ് റിപ്പോര്‍ട്ട്. 4ജി സ്മാര്‍ട്ട്‌ഫോണ്‍  ഉപയോക്താക്കളുടെ 4ജി അനുഭവം പരിശോധിച്ചതിന്റെ വെളിച്ചത്തിലാണ് ഈ റിപ്പോര്‍ട്ടെന്ന് വി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഓപ്പണ്‍സിഗ്‌നല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും മികച്ച 4ജി വീഡിയോ, മികച്ച 4ജി ഡൗണ്‍ലോഡ്, അപ്ലോഡ് വേഗത തുടങ്ങിയ എല്ലാ  വിഭാഗങ്ങളിലും വി മികച്ച 4ജി അനുഭവം ലഭ്യമാക്കുന്നു. കേരളത്തില്‍ നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്തുന്നതിന് വി തുടര്‍ച്ചയായി ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഓപ്പണ്‍സിഗ്‌നല്‍ റിപ്പോര്‍ട്ടിലെ ഈ കണ്ടെത്തലുകള്‍. ഏപ്രിലില്‍ എഫ്പിഒ വഴി 18,000 കോടി രൂപ വി സമാഹരിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് രാജ്യവ്യാപകമായി 4ജി നെറ്റ്‌വര്‍ക്ക് വര്‍ധിപ്പിക്കാനും മെച്ചപ്പെടുത്താനുമാണ് വി ലക്ഷ്യമിടുന്നത്.  

നെറ്റ്വര്‍ക്ക് നവീകരണങ്ങളുടെ ഭാഗമായി വി 4200-ലധികം സൈറ്റുകളില്‍ എല്‍900, എല്‍2100 വിന്യസിച്ചിട്ടുണ്ട്. കേരളത്തിലെ മൊത്തം 800-ലധികം സൈറ്റുകളിലായി എല്‍1800, എല്‍2100 എന്നിവയില്‍ 4ജി ശേഷി ഇരട്ടിയാക്കി. ഇത് മേഖലയിലുടനീളമുള്ള 212 പുതിയ സൈറ്റുകള്‍ കൂട്ടിചേര്‍ത്തു. ഇതിലൂടെ വി ഗിഗാനെറ്റില്‍ തടസമില്ലാത്ത മികച്ച നെറ്റ്‌വര്‍ക്ക് ലഭ്യമായതായി കമ്പനി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 
 
കേരളത്തിലെ മികച്ച പ്രകടനത്തിന് അംഗീകാരം ലഭിച്ചതില്‍  സന്തോഷമുണ്ട്. തങ്ങളുടെ നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തുന്നതിലും ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലും ഉള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നും വി കേരള-തമിഴ്‌നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍.എസ്. ശാന്താറാം പറഞ്ഞു. മികച്ച കണക്റ്റിവിറ്റി ലഭ്യമാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി  സൂപ്പര്‍ഹീറോ  റീചാര്‍ജിലൂടെ ഉപഭോക്താക്കള്‍ക്ക് വാരാന്ത്യ ഡാറ്റ റോള്‍ഓവര്‍, ഡാറ്റ ഡിലൈറ്റ് എന്നിവ പോലുള്ള  എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങള്‍ക്കൊപ്പം ദിവസവും രാത്രി 12 മണി മുതല്‍ ഉച്ചക്ക് 12 മണിവരെ പരിധിയില്ലാത്ത ഡാറ്റ ആസ്വദിക്കാം. വാരാന്ത്യ ഡാറ്റ റോള്‍ഓവറിലൂടെ ഉപയോഗിക്കാത്ത പ്രതിദിന ഡാറ്റ ക്യാരി ഫോര്‍വേഡ് ചെയ്ത് ഉപയോഗിക്കാനും വി ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട് . ഡാറ്റ ഡിലൈറ്റിലൂടെ 2ജിബി വരെ അധിക ഡാറ്റ/മാസം ഉപഭോക്താക്കളുടെ പ്രതിദിന ഡാറ്റ ക്വാട്ടയ്ക്ക് മുകളിലും അധിക ചിലവുകളൊന്നുമില്ലാതെ ലഭ്യമാക്കുകയും ചെയ്യുന്നു.

Content Highlights: OpenSignal report ranks Vi as Kerala`s top 4G network for video, download & upload speeds