ഗുരുതരമായ പിഴവുകൾ പറ്റി, ക്ഷമിക്കണം, ഇത്തവണ മികച്ച സിഇഒ ആയിരിക്കും; ജെൻസൻ ഹുവാങ്ങിന് വൻ വരവേൽപ്പ്

#ടെക്നോളജി ഡെസ്ക്
ൻവിഡിയ സിഇഒ ആയി കമ്പനിയിലേക്ക് തിരിച്ചെത്തിയ ജെൻസൻ ഹുവാങ്ങിന് ജീവനക്കാർ നൽകിയ സ്വീകരണം.
ൻവിഡിയ സിഇഒ ആയി കമ്പനിയിലേക്ക് തിരിച്ചെത്തിയ ജെൻസൻ ഹുവാങ്ങിന് ജീവനക്കാർ നൽകിയ സ്വീകരണം.

എൻവിഡിയ സിഇഒ ആയി കമ്പനിയിലേക്ക് തിരിച്ചെത്തിയ ജെൻസൻ ഹുവാങ്ങിന് ജീവനക്കാരിൽനിന്ന് വൻ സ്വീകരണം. കരഘോഷങ്ങളോടെയാണ് ജീവനക്കാർ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്ന് പറഞ്ഞുകൊണ്ട് ഒരു ജീവനക്കാരി ഹുവാങ്ങിനെ ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം.

എല്ലാവരോടും നന്ദിപറഞ്ഞ ഹുവാങ്, തനിക്ക് ഗുരുതരമായ വലിയ പിഴവുകൾ സംഭവിച്ചതായി തുറന്നുസമ്മതിച്ചു. ഈ പ്രശ്നങ്ങളിലൂടെയെല്ലാം കൊണ്ടുപോയതിന് ജീവനക്കാരോട് അദ്ദേഹം ക്ഷമാപണം നടത്തി. രണ്ടാമതൊരു അവസരം തന്നതിന് നന്ദിയെന്നും ഇത്തവണ ഒരു മികച്ച സിഇഒ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നിലധികം വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ജെൻസൻ ഹുവാങ്ങിന്‌ രാജിവെക്കേണ്ടിവന്നത്. സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഗാസ്പീഡ് എന്ന എൻവിഡിയയുടെ ഉപഭോക്തൃ കമ്പനികളിലൊന്നിലെ ഉദ്യോഗസ്ഥയായ ആലീസ് ഹുവാങ്ങുമായുള്ള ബന്ധമാണ് ഇതിൽ ഏറെ വിവാദമായത്. ആലീസ് ഹുവാങ് ചൈനീസ് ചാരവനിതയാണെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇവരുടെ സ്വാധീനത്തിൽ യുഎസ് നിയന്ത്രണങ്ങൾ മറികടന്ന് യുഎസ് നിർമിത എഐ ചിപ്പുകൾ ചൈനയ്ക്ക് ലഭ്യമാക്കിയെന്ന ആരോപണംകൂടി ഉയർന്നത് വിവാദങ്ങൾ രൂക്ഷമാവുകയും ജെൻസൻ ഹുവാങ്ങിന്റെ രാജിയിൽ കലാശിക്കുകയുമായിരുന്നു.

പിന്നീട് ജീവനക്കാർക്കിടയിൽനിന്നും എഐ വ്യവസായ മേഖലയിലെ പ്രമുഖരിൽനിന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽനിന്നുമെല്ലാമുള്ള പിന്തുണ ലഭിച്ചതോടെയാണ് ഹുവാങ്ങിന് കമ്പനിയിലേക്ക് തിരികെവരാൻ അവസരമൊരുങ്ങിയത്. കഴിഞ്ഞ ദിവസമാണ് ജെൻസൻ സിഇഒ ആയി തിരികെവരുന്നുവെന്ന് കമ്പനിയുടെ ഡയറക്ടർബോർഡ് പ്രഖ്യാപിച്ചത്.

Content Highlights: The US Commerce Department has added Singapore-based cloud company Megaspeed and six affiliated firms across Singapore, Malaysia, and Thailand to its trade blacklist over suspicions of diverting Nvidia AI chips to China.