റായ്പുരിലെ തുള്‍സി; ഇത് ഇന്ത്യയുടെ യുട്യൂബ് തലസ്ഥാനം

Ai Generated Image
Ai Generated Image

ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പുരില്‍നിന്ന് ഒരുമണിക്കൂറോളം യാത്രചെയ്താല്‍ തുള്‍സി എന്ന് പേരുള്ള ഒരു ചെറുഗ്രാമത്തിലെത്താം. പുറമേനിന്ന് നോക്കിയാല്‍ സാധാരണ ഗ്രാമമെന്ന് തോന്നുമെങ്കിലും അകത്തേക്ക് പ്രവേശിക്കുംതോറും കഥമാറും. പാടത്തും പറമ്പിലുമെല്ലാം മൊബൈല്‍ഫോണ്‍ മുതല്‍ ഹൈടെക് ക്യാമറകള്‍വരെ ഉപയോഗിച്ചുള്ള വീഡിയോചിത്രീകരണങ്ങള്‍ കാണാം. സിനിമയല്ലകേട്ടോ യുട്യൂബ് വീഡിയോകളുടെ ചിത്രീകരണമാണ് ഗ്രാമത്തിന്റെ മുക്കിലും മൂലയിലും നടക്കുന്നത്. ഇതാണ് ഇന്ത്യയുടെ 'യുട്യൂബ് തലസ്ഥാനം'.

4000-ഓളംപേര്‍ താമസമുള്ള തുള്‍സിയില്‍ ഏറ്റവും കുറഞ്ഞത് 1000-പേരെങ്കിലും യുട്യൂബുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍മുതല്‍ അഭിനേതാക്കളും എഡിറ്റര്‍മാരും ഒക്കെ ഈ ഗ്രാമത്തിലുണ്ട്.

2018-ല്‍ ഗ്രാമത്തിലെ രണ്ട് ചെറുപ്പക്കാര്‍ ചേര്‍ന്ന് 'ബീയിങ് ഛത്തീസ്ഗരിയ' എന്നപേരില്‍ ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചു. അധികം വൈകാതെ ഇവര്‍ വൈറലാവുകയുംചെയ്തു. ചാനലില്‍നിന്ന് പണം ലഭിച്ചുതുടങ്ങിയത് കണ്ട ഗ്രാമീണര്‍ അഭിനേതാക്കളായും എഴുത്തുകാരായും പതിയേ ഇവര്‍ക്കൊപ്പം കൂടി. ആവശ്യത്തിന് പ്രതിഫലവും പരിശീലനവും ഈ ചെറുപ്പക്കാര്‍ ഗ്രാമീണര്‍ക്ക് നല്‍കിയതോടെ ഒന്നിലധികം യുട്യൂബ് ചാനലുകളും ഇവിടെനിന്ന് പിറന്നു.

ഇത് കണ്ട സംസ്ഥാനസര്‍ക്കാര്‍ 2023-ല്‍ ഇവിടെ ഒരു അത്യാധുനിക സ്റ്റുഡിയോ സ്ഥാപിച്ചുനല്‍കി. ഇന്ന് ഗ്രാമത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് യുട്യൂബ്.

Content Highlights: Discover Tulsi, a Chhattisgarh village transformed into India`s YouTube hub