റിലയൻസ് ജിയോയുടെ പത്താം വാർഷികാഘോഷം: ജിയോഭാരത് 4ജി ഫോണിന് പുതിയ ഓഫറുമായി കമ്പനി

#ടെക്നോളജി ഡെസ്ക്
Jio Bharat | Photo: Jio
Jio Bharat | Photo: Jio

റിലയൻസ് ജിയോ തങ്ങളുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ജിയോഭാരത് 4ജി ഫോൺ ഉപയോക്താക്കൾക്കായി പുതിയ ഓഫർ പ്രഖ്യാപിച്ചു. ഫോണും ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉൾപ്പെടെയുള്ള സേവനങ്ങൾ വെറും 1,499 രൂപയ്ക്കാണ് കമ്പനി നൽകുന്നത്. 4ജി നെറ്റ്‌വർക്ക് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന, കുറഞ്ഞ വിലയിലുള്ള ഫോൺ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ജിയോഭാരത് 4ജി ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ജിയോഭാരത് 4ജി ഫോൺ ഓഫർ

വാർഷിക ഓഫറിന്റെ ഭാഗമായി ജിയോഭാരത് 4ജി ഫോണുകൾ 1,499 രൂപയ്ക്ക് ലഭ്യമാണ്. ഇതിൽ ആറുമാസത്തെ സൗജന്യ റീചാർജ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് പ്രതിമാസം അൺലിമിറ്റഡ് വോയ്‌സ് കോളും 14 ജിബി ഡാറ്റയും ലഭിക്കും. 4ജി എച്ച്ഡി കോളിങ് പിന്തുണയ്ക്കുന്ന ഈ ഫോൺ പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാകുക.

ജിയോ ഈ ഓഫറിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ഒരു സിം ആക്ടീവായി നിലനിർത്താൻ ശരാശരി ഉപയോക്താവ് പ്രതിമാസം 199 രൂപ ചെലവഴിക്കാറുണ്ട്. ആറുമാസത്തേക്ക് ഇത് ഏകദേശം 1,200 രൂപ വരും. അതിനാൽ 1,500 രൂപയ്ക്ക് ഫോൺ വാങ്ങുമ്പോൾ ഹാൻഡ്‌‌സെറ്റിന്റെ യഥാർത്ഥ വില വെറും 299 രൂപയായി ജിയോ കണക്കാക്കുന്നു.

ജിയോപേ (JioPay) വഴി യുപിഐ (UPI) പേയ്‌മെന്റുകൾ, അലർട്ടുകൾ, സൗണ്ട് ബോക്സ് സൗകര്യം എന്നിവയും ജിയോഭാരത് ഫോണുകൾ പിന്തുണയ്ക്കുന്നുണ്ട്.

രാജ്യത്തുടനീളം വിവിധ വിതരണക്കാരിലൂടെ ഫോൺ ലഭ്യമാവും. കീപാഡുകളോടുകൂടിയ ഈ ഫോണിനുള്ള ഈ പുതിയ ഓഫർ പരിമിതകാലത്തേക്ക് മാത്രമുള്ളതാണ്.

Content Highlights: Reliance Jio has introduced a special 10th-anniversary offer providing the JioBharat 4G feature phone along with six months of unlimited voice calls and data for just Rs 1,499.