ഹുവാങ് എല്ലാം പ്രതീക്ഷിച്ചിരുന്നോ? ക്രൈസിസ് കമ്യൂണിക്കേഷൻ സ്ഥാപനത്തെ സമീപിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ

ഗുരുതരമായ ചൈനീസ് ചാരവൃത്തി വിവാദത്തിൽപ്പെട്ട എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങ് തനിക്കെതിരെ ആരോപണങ്ങൾ ഉയരാനുള്ള സാധ്യത മുൻകൂട്ടി കണ്ടിരുന്നുവെന്ന് സൂചന. ഒരു വർഷം മുമ്പുതന്നെ ലൈംഗിക ആരോപണ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് പേരുകേട്ട ക്രൈസിസ് കമ്യൂണിക്കേഷൻ സ്ഥാപനമായ ഹെല്ലർ ഇങ്ക് (Heller Inc.) നെ ഹുവാങ് സമീപിച്ചിരുന്നതായി വയേർഡ് റിപ്പോർട്ട് ചെയ്തു.
ലൈംഗികാരോപണങ്ങളും അഴിമതി ആരോപണങ്ങളുമടക്കം നേരിടുന്ന പ്രമുഖർക്ക് ഉപദേശവും സഹായവും നൽകുന്ന സ്ഥാപനമാണ് ഹെല്ലർ ഇങ്ക്. യു.എസ് കോൺഗ്രസ് അംഗങ്ങളടക്കം നിരവധി പേർക്ക് ഈ സ്ഥാപനം പ്രതിസന്ധി ഘട്ടങ്ങളിൽ സഹായം നൽകിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ.
യു.എസിന്റെ ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങളെ മറികടക്കാൻ ചിപ്പ് നിർമാണക്കമ്പനിയായ എൻവിഡിയ ചൈനീസ് കമ്പനികളെ സഹായിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് 2025 ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസ് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ വിവിധ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഹെല്ലർ ഇങ്കിന്റെ സഹായം തേടാൻ എൻവിഡിയ ടീമിന് നിർദ്ദേശം ലഭിച്ചിരുന്നതായും വയേർഡ് റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Nvidia CEO Jensen Huang anticipated potential sex and corruption allegations., Huang hired crisis communication firm Heller Inc. a year in advance., Heller Inc. assists high-profile figures facing major scandals and US Congress members., The controversy follows a New York Times report regarding Nvidia bypassing US chip export controls to China in October 2025.