ക്രിക്കറ്റ് കമന്ററി പറയാന്‍ അലെക്‌സ, സ്കോറുകൾ അറിയാം; പുതിയ സൗകര്യം ആരംഭിച്ചു

ന്യൂഡല്‍ഹി: ട്വന്റി 20 വേള്‍ഡ് കപ്പ് ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ആസ്വദിക്കുന്നവരാണ് അധികവും. കോടിക്കണക്കിനാളുകളാണ് പല മാച്ചുകളും ടിവി സ്‌ക്രീനുകളില്‍ കാണുന്നത്. ക്രിക്കറ്റ് ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ, വിര്‍ച്വല്‍ അസിസ്റ്റന്റ് സേവനമായ അലെക്‌സയില്‍ ക്രിക്കറ്റ് സ്‌കോര്‍ അറിയാനുള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍.
ക്രിക്കറ്റ് ഷെഡ്യൂള്‍, സ്‌കോറുകള്‍, ടീം ഷീറ്റുകള്‍, പ്ലെയര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഉള്‍പ്പെടെയുള്ള മാച്ച് വിവരങ്ങള്‍ അലെക്‌സയോട് ചോദിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
എക്കോ സ്മാര്‍ട് സ്പീക്കറുകള്‍, ഫയര്‍ ടിവി, അലെക്‌സ മൊബൈല്‍ ആപ്പ്, ആമസോണ്‍ ആന്‍ഡ്രോയിഡ് ഷോപ്പിങ് ആപ്പ് ഉള്‍പ്പെടെ
സൗജന്യമായി ഈ സേവനം ആസ്വദിക്കാം.
ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
'അലെക്‌സ, സ്റ്റാര്‍ട്ട് ക്രിക്കറ്റ് കമന്ററി' എന്ന നിര്‍ദേശത്തോടുകൂടി ഉപഭോക്താക്കള്‍ക്ക് തുടങ്ങാം.
മാച്ചുകള്‍ക്ക് വേണ്ടിയുള്ള റിമൈന്റര്‍ സെറ്റ് ചെയ്യാനും ഇഷ്ടപ്പെട്ട ടീമിന്റെ കളികള്‍ പിന്തുടരാനുമെല്ലാം അലെക്‌സ ഉപയോഗിച്ച് സാധിക്കും.
പഴയ മാച്ചുകളിലെ വിവരങ്ങള്‍ ഉപയോഗിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാച്ചുകള്‍ വിലയിരുത്താനും അലെക്‌സയ്ക്ക് സാധിക്കും. ഇതനുസരിച്ച് ജയിക്കാന്‍ സാധ്യതയുള്ള ടീം, ഇന്നിങ് സ്‌കോറുകള്‍ ഉള്‍പ്പടെയുള്ളവ അലെക്‌സ പറയും.
Content Highlights: Now ask Amazon Alexa for live cricket commentary, scores