എക്സ്ബോക്സ് സീരീസ് എക്സ്, സീരീസ് എസ് എന്നിവ നവംബര് പത്തിന് പുറത്തിറക്കുമെന്ന് മൈക്രോസോഫ്റ്റ്

വരും തലമുറ ഗെയിമിംഗ് കണ്സോളുകളായ എക്സ്ബോക്സ് സീരീസ് എസ് 299 ഡോളറിനും എക്സ്ബോക്സ് സീരീസ് എക്സ് 499 ഡോളറിനും നവംബര് 10 ന് വിപണിയിലെത്തുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
അതില് മൈക്രോസോഫ്റ്റ് എക്സ്ബോക്സ് സീരീസ് എക്സിനും സീരീസ് എസിനും ഒരു പ്രതിമാസ പേമെന്റ് പ്ലാനും മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില് സീരീസ് എക്സിന് പ്രതിമാസം. 34.99 ഡോളര് മുതല് ആരംഭിക്കുന്ന പ്ലാനും എക്സ്ബോക്സ് സീരീസിന് 24.99 ഡോളര് മുതല് ആരംഭിക്കുന്ന പ്ലാനുമാണുള്ളത്. 24 മാസമാണ് പ്ലാനുകളുടെ കാലയളവ്.
രണ്ട് ഗെയിമിംഗ് കണ്സോളുകളുടെയും പ്രീ-ഓര്ഡറുകള് സെപ്റ്റംബര് 22 മുതല് ആരംഭിക്കും. നൂറിലധികം ഉയര്ന്ന ഗുണമേന്മയുള്ള ഗെയിമുകളാണ് ഇവയിലുള്ളത്.
12 രാജ്യങ്ങളിലേക്കുള്ള എക്സ്ബോക്സ് ഓള് ആക്സസിന്റെ വിപുലീകരണത്തിന്റെ ഭാഗമായി നിങ്ങള്ക്ക് വരും തലമുറ എക്സ്ബോക്സും 24 മാസത്തെ എക്സ്ബോക്സ് ഗെയിം പാസ് അള്ട്ടിമേറ്റും പ്രതിമാസം 24.99 ഡോളറിന് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു.
പൂര്ണമായും ഡിജിറ്റലായ വരും തലമുറ ഗെയിം കണ്സോളായ എക്സ് ബോക്സ് സീരീസ് എസില് വര്ധിച്ച ലോഡ് സമയം, ഉയര്ന്ന് ഫ്രെയിം റേറ്റുകള് ഉള്പ്പടെ നിരവധി പരിഷ്കാരങ്ങളുണ്ടാവും.
എക്സ്ബോക്സ് ഗെയിം പാസ് കമ്മ്യൂണിറ്റിയില് ഇപ്പോള് ഒരു കോടിയാളുകളുണ്ട്. പിസി, എക്സ്ബോക്സ് ആപ്പ് എന്നിവയ്ക്കുള്ള ഗെയിം പാസ് സെപ്റ്റംബര് 17 ന് പൊതുവായി ലഭ്യമാകും.
ആദ്യ ദിവസം, ഉപയോക്താക്കള് ഗിയേഴ്സ് ടാക്റ്റിക്സ്, ടെട്രിസ് ഇഫക്റ്റ്: കണക്റ്റഡ്, യുബിസോഫ്റ്റിന്റെ അസ്സാസിന്സ് ക്രീഡ് വല്ഹല്ല, വാച്ച് ഡോഗ്സ്: ലെജിയന് തുടങ്ങിയ ഗെയിമുകളുടെ പുതിയ പതിപ്പുകള് ആസ്വദിക്കാം.
എച്ച്ഡിഎംഐ 2.1, 120 എഫ്പിഎസ് വരെയുള്ള ഫ്രെയിം റേറ്റുകള്, ഡയറക്റ്റ് എക്സ് റേ ട്രേസിംഗ്, വേരിയബിള് റേറ്റ് ഷേഡിംഗ് എന്നിവയുള്പ്പെടെ എല്ലാ സവിശേഷതകളെയും എക്സ്ബോക്സ് സീരീസ് എക്സ് പിന്തുണയ്ക്കുന്നു.
ഡിസ്നി +, വുഡു, നെറ്റ്ഫ്ലിക്സ് പോലുള്ള സ്ട്രീമിംഗ് മീഡിയ ആപ്ലിക്കേഷനുകള് വഴി ഡോള്ബി അറ്റ്മോസ്, ഡോള്ബി വിഷന് എന്നിവയുള്പ്പെടെയുള്ള സ്പേഷ്യല് സൗണ്ടിനെ ഇത് പിന്തുണയ്ക്കും.
Content Highlights: microsoft seys xbox series X series S will launch november
Content Highlights: