ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി; സജിത് ശിവാനന്ദന് എ.ഐയുടെ ചുമതല

സജിത് ശിവാനന്ദൻ
സജിത് ശിവാനന്ദൻ

മുംബൈ: ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മുന്‍ സി.ഇ.ഒയും മലയാളിയുമായ സജിത് ശിവാനന്ദനെ ജിയോ പ്ലാറ്റ്‌ഫോമിനു കീഴിലുള്ള ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി നിയമിച്ചു. ജിയോ മൊബൈലില്‍ നിര്‍മിതബുദ്ധി കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ വികസനത്തിനുള്ള ചുമതലയാണ് സജിത്തിനു നല്‍കിയിരിക്കുന്നത്.

സ്റ്റാര്‍ ഇന്ത്യയെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം 18-ല്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് 2024 ഒക്ടോബറിലാണ് സജിത് ശിവാനന്ദന്‍ ഡിസ്‌നി ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. സ്ഥാനമൊഴിഞ്ഞത്. ഡിസ്‌നി ഹോട്ട്സ്റ്റാറിന്റെ ഇന്ത്യയിലെ വളര്‍ച്ചയുടെയും പ്രോഡക്ട് ഡെവലപ്‌മെന്റിന്റെയും ചുമതലയായിരുന്നു സജിത് ശിവാനന്ദന്‍ നിര്‍വഹിച്ചിരുന്നത്.

സ്റ്റാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ സജിത് ശിവാനന്ദന്‍ പിന്നീട് ഗല്ലപ് ഓര്‍ഗനൈസേഷന്‍, അഫിള്‍, ഗൂഗിള്‍ എന്നി വയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി എ.കെ. ശിവദാസന്റെയും ഇന്ത്യന്‍ എയര്‍ലൈന്‍സ് പബ്ലിക് റിലേഷന്‍സ് മുന്‍ ഡയറക്ടറായിരുന്ന സുഹാസിനിയുടെയും മകനാണ്.

Content Highlights: Kozhikode native Sajith Sivanandan becomes Jio Mobile Digital Services president