വിയറ്റ്‌നാമില്‍ പോയി വമ്പന്‍ ലാഭത്തില്‍ മാക്ക്ബുക്ക് വാങ്ങി, വെക്കേഷന്‍ അടിപൊളിയാക്കി ഇന്ത്യക്കാരന്‍

Apple Macbooks | Photo: Gettyimages
Apple Macbooks | Photo: Gettyimages

വിയറ്റ്‌നാമില്‍ നിന്ന് നല്ല ലാഭത്തില്‍ മാക്ക്ബുക്ക് വാങ്ങി അവധിക്കാലം ആസ്വദിച്ച അനുഭവം പങ്കുവെക്കുകയാണ് ഒരു ഇന്ത്യക്കാരന്‍. ഇന്ത്യയില്‍ ഒന്നരലക്ഷം രൂപയ്ക്കുമേല്‍ വിലയുണ്ട് മാക്ക് ബുക്കിന്. 36500 രൂപയോളം വിലക്കിഴിവിലാണ് @Shuitc എന്ന റെഡ്ഡിറ്റ് യൂസര്‍ വിയറ്റ്‌നാമില്‍നിന്ന് മാക്ക്ബുക്ക് വാങ്ങിയത്. 11 ദിവസത്തെ അവധിക്കാല യാത്രയ്ക്കിടെ ആയിരുന്നു ഇത്. 

രണ്ട് ലക്ഷം രൂപയ്ക്കടുത്ത് വിലയ്ക്ക് ഇന്ത്യയില്‍നിന്ന് മാക്ക് ബുക്ക് വാങ്ങാനുള്ള പദ്ധതിയിലാണെങ്കില്‍. ഞാന്‍ പറയുന്നത് വിശ്വസിക്കൂ. വിയറ്റ്‌നാമിലേക്കൊരു യാത്ര പോകുന്നത് മുതലാവും. റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ യൂസര്‍ പറയുന്നു. വളരെ ചെലവ് കുറഞ്ഞ വിമാനയാത്രയാണ് താന്‍ വിയറ്റ്‌നാമിലേക്ക് ബുക്ക് ചെയ്തതെന്ന് യൂസര്‍ പറയുന്നു. നേരെ ഹനോയിയിലേക്ക് പോയി. അവിടെ റിമോട്ട് ആയി ജോലിചെയ്തു. നഗരം ചുറ്റിക്കറങ്ങി ആസ്വദിച്ചു.

വിയറ്റ്മാമിലെ ആപ്പിള്‍ ഉത്പന്നങ്ങളുടെ വിലക്കുറവും വിനോദസഞ്ചാരികള്‍ക്ക് ലാഭകരമായ വാറ്റ് റീഫണ്ട് സിസ്റ്റവും പ്രയോജനപ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചു. 

എന്നാല്‍, വിമാനത്താവളങ്ങളില്‍ കാണിക്കുന്നതിനുള്ള വാറ്റ് റീഫണ്ട് രേഖകള്‍ നല്‍കുമോ എന്ന് ഷോപ്പുകളില്‍ ചോദിക്കണമെന്നും ചില ഷോപ്പുകള്‍ അത് നല്‍കില്ലെന്നും അദ്ദേഹം പറയുന്നു. 

ഇന്ത്യയില്‍ അദ്ദേഹം വാങ്ങാന്‍ ആഗ്രഹിച്ച മാക്ക്ബുക്കിന് കാര്‍ഡ് ഓഫറുകള്‍ ഉള്‍പ്പടെ 185000 രൂപയാവും. എന്നാല്‍ വിയറ്റ്‌നാമിലെ വാറ്റ് രേഖകള്‍ നല്‍കുന്ന സ്റ്റോറില്‍നിന്ന് മാക്ക്ബുക്ക് വാങ്ങുകയും വിമാനത്താവളത്തില്‍ വാറ്റ് റീഫണ്ട് ക്ലെയിം ചെയ്യുകയും ചെയ്ത് അതേ മോഡല്‍ ഏകദേശം 148000 രൂപയ്ക്ക് സ്വന്തമാക്കാനാവുമെന്ന് അദ്ദേഹം പറയുന്നു. 36500 രൂപയോളം ഇതുവഴി ലാഭിച്ചു. വിമാനയാത്രയ്ക്ക് ചെലവായതും ഏകദേശം അത്രത്തോളം തുകതന്നെ. 

ഇങ്ങനെ, മാക്ക്ബുക്കും വിമാനയാത്രയും താമസവും ഭക്ഷണവും മറ്റുചിലവുകളും ഉള്‍പ്പടെ മുഴുവന്‍ വിയറ്റ്‌നാം യാത്രയ്ക്ക് ഈ റെഡ്ഡിറ്റ് യൂസറിന് ചെലവായത് 280000 രൂപയാണ്. വാറ്റ് റീഫണ്ട് ലഭിച്ചതോടെ ഇത് ഏകദേശം 197000 ആയി കുറയുകയും ചെയ്തു. ഇതില്‍ മാക്ക്ബുക്കിന്റെ വില കുറച്ചാല്‍ വിയറ്റ്‌നാം യാത്രയ്ക്ക് അദ്ദേഹത്തിന് ആകെ ചെലവ് വന്നത് 48000 രൂപ മാത്രമാണ്.

Content Highlights: An Indian saved ₹37,000 buying a MacBook in Vietnam!