ഡിജിറ്റൽ സയൻസ് പാർക്ക് - ആദ്യ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം

തിരുവനന്തപുരം: കേരളത്തിന്റെ ഡിജിറ്റൽ വികസനത്തിന് കരുത്തേകുന്ന ഡിജിറ്റൽ സയൻസ് പാർക്കിന്റെ ആദ്യ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം വ്യവസായ, ഐ.ടി., എ.ഐ. വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ടെക്നോ സിറ്റിയിൽ നടക്കുന്ന പൈലിംഗിന്റെ സ്വിച്ച് ഓൺ കർമ്മാണ് മന്ത്രി നിർവഹിച്ചത്.

ടെക്നോപാർക്കിൽ നടന്ന ചടങ്ങിൽ കഴക്കൂട്ടം എം.എൽ.എ.
വി. മുരളീധരൻ പ്രത്യേക പ്രഭാഷണം നടത്തി.
ടെക്നോപാർക്ക് ഫേസ്–4-ൽ 13.59 ഏക്കർ സ്ഥലത്താണ് ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത്. 1,515 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 3 വർഷം മുമ്പ് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. ഡിജിറ്റൽ സയൻസ് പാർക്ക് സമുച്ചയത്തിലെ പ്രധാന മന്ദിരത്തിന്റെ നിർമ്മാണമാണ് ഇന്ന് തുടങ്ങി വച്ചത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 238 കോടി രൂപാ ചെലവിലാണ് പ്രധാനമന്ദിരത്തിന്റെ നിർമ്മാണം നടക്കുന്നത്.

ഗവേഷണം, സാങ്കേതികവിദ്യ, വ്യവസായം, സംരംഭകത്വം എന്നിവയെ ഒരുമിപ്പിക്കുന്ന കേന്ദ്രമായാണ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഗവേഷണത്തിനും വികസനത്തിനുമായി ലോകോത്തര സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയാണ് പദ്ധതിയുടെ അക്കാദമിക–സാങ്കേതിക മേൽനോട്ടം വഹിക്കുന്നത്. നിർവഹണ ചുമതല കിൻഫ്രയ്ക്കാണ്. IIITMK യാണ് പ്രസ്തുത നിർമ്മാണത്തിന്റെ സ്പെഷ്യൽ വെഹിക്കിളായി പ്രവർത്തിക്കുന്നത്.
ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഭാഗമാവുന്ന ചില പദ്ധതികൾ കഴിഞ്ഞ 3 വർഷങ്ങളായി ടെക്നോ സിറ്റിയിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. ഡിജിറ്റൽ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമായി കേരളത്തെ വളർത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഡിജിറ്റൽ സയൻസ് പാർക്ക് സമുച്ചയം യാഥാർത്ഥ്യമാകുന്നതോടെ നടപ്പിലാവുന്നത്.

സുഹാസ് ഐ എ എസ് , ഐടി ആന്റ് എ ഐ സ്പെഷ്യൽ സെക്രട്ടറി, പ്രൊഫ.സജി ഗോപിനാഥ്, വൈസ് ചാൻസലർ ,ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, നിതിൻ പൈ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ & ചീഫ് സ്ട്രാറ്റജി ഓഫീസർ, ടാറ്റ എലക്സി, സുനിൽകുമാർ, കൗൺസിലർ, ആറ്റിപ്ര, സ്നേഹിൽ കുമാർ സിംഗ്, ഐ.എ.എസ്., മാനേജിംഗ് ഡയറക്ടർ, KITFRA & KSIDC, ഹരിശങ്കർ രാധാകൃഷ്ണൻ,
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ടെക്നോപാർക്ക്, പ്രൊഫ.A. മുജീബ്, രജിസ്ട്രാർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള,
പ്രൊഫ. അലക്സ് ജെയിംസ്, ഡയറക്ടർ, IIITMK,
കിഷോർ ബാബു, പ്രൊജക്റ്റ് ഡയറക്ടർ, ജതൻ കൺസ്ട്രക്ഷൻസ്
തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Content Highlights: Minister P.K. Kunhalikutty inaugurated the first building of the Digital Science Park at Technocity., The project spans 13.59 acres in Technopark Phase 4 with an estimated cost of Rs 1,515 crore., The main building is constructed using KIIFB funds amounting to Rs 238 crore., Digital University Kerala provides academic and technical oversight for the project.