ഒന്നരലക്ഷം പിന്നിട്ട് കെ-ഫോൺ കണക്‌ഷനുകൾ; സംസ്ഥാനത്ത് 1,52,522 ഉപഭോക്താക്കൾ

മലപ്പുറം: കെ-ഫോൺ പദ്ധതിയിൽ സംസ്ഥാനത്ത് 1,52,522 ഉപഭോക്താക്കൾ. ചൊവ്വാഴ്ച വരെയുള്ള കണക്കാണിത്. സൗജന്യമായും കുറഞ്ഞ നിരക്കിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് (കെ-ഫോൺ).
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും സ്വകാര്യസ്ഥാപനങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിലും ഇൻറർനെറ്റ് ലഭിക്കുന്നു. സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും കെ-ഫോൺ ഉപഭോക്താക്കളാണ്.
പുതിയ ഗാർഹിക കണക്‌ഷനുകൾക്കായി ’എന്റെ കെ-ഫോൺ’ മൊബൈൽ ആപ്പിലൂടെയോ www.kfon.in ലൂടെയോ 1800 570 4466 എന്ന ടോൾഫ്രീ നമ്പറിലൂടെയോ രജിസ്റ്റർ ചെയ്യാം. കെ-ഫോൺ പ്ലാനുകളും ഓഫറുകളും 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘കെ.ഫോൺ പ്ലാൻസ്’ എന്ന് സന്ദേശം അയച്ചാൽ ലഭ്യമാകും. ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത് മലപ്പുറത്തും (30044) കുറവ് പത്തനംതിട്ട(4269)യുമാണ്.
ഉപഭോക്താക്കളുടെ എണ്ണം ജില്ലാടിസ്ഥാനത്തിൽ | |
| തിരുവനന്തപുരം | 9754 |
| കൊല്ലം | 11067 |
| പത്തനംതിട്ട | 4269 |
| ആലപ്പുഴ | 6714 |
| കോട്ടയം | 13798 |
| ഇടുക്കി | 8117 |
| എറണാകുളം | 12142 |
| തൃശ്ശൂർ | 10903 |
| പാലക്കാട് | 13854 |
| മലപ്പുറം | 30044 |
| കോഴിക്കോട് | 12768 |
| വയനാട് | 7928 |
| കണ്ണൂർ | 6665 |
| കാസർകോട് | 4499 |
Content Highlights: Kerala Fiber Optic Network: Latest User Statistics and New Connection Guide