ജിയോഫോണ്‍ പ്രൈമ വില്‍പ്പനയ്ക്കെത്തുന്നു; വില 2,599 രൂപ

Photo: Reliance Jio
Photo: Reliance Jio

റിലയന്‍സ് ജിയോയുടെ ജിയോഫോണ്‍ പ്രൈമ വില്‍പനയ്‌ക്കെത്തുന്നു. 2.4 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍, 1800mAh ബാറ്ററി, 23 ഭാഷാ പിന്തുണ എന്നീ ഫീച്ചറുകളോടെയെത്തുന്ന ഫോണിന് 2599 രൂപയാണ് വില. 

പ്രധാന റീട്ടെയില്‍ സ്റ്റോറുകളിലും റിലയന്‍സ് ഡിജിറ്റല്‍. ഇന്‍, ജിയോമാര്‍ട്ട് ഇലക്ട്രോണിക്‌സ് , ആമസോണ്‍ ( Reliance digital.in, JioMart Electronics, Amazon) തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും. 

യുട്യൂബ് , ഫേസ്ബുക്ക് , വാട്ട്‌സാപ്പ് , ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ്  എന്നിവ ഈ ഫോണില്‍ഉപയോഗിക്കാന്‍ സാധിക്കും. കായ് ഒഎസ് (Kai-OS) അടിസ്ഥാനമാക്കിയുള്ള 4ജി സ്മാര്‍ട്ട് ഫീച്ചര്‍ ഫോണാണ് ജിയോഫോണ്‍ പ്രൈമ. വീഡിയോ കോളിംഗിനും ഫോട്ടോഗ്രാഫിക്കും പറ്റുന്ന ഡിജിറ്റല്‍ ക്യാമറകളും ഉണ്ട്. 

ിയോ ടി വി, ജിയോ സിനിമ, ജിയോ സാവന്‍  എന്നീ  വിനോദ ആപ്പുകള്‍  ഇതിലുണ്ടാകും.ജിയോ പേ വഴിയുള്ള യു  പി ഐ പേയ്മെന്റ് ചെയ്യാം. 

ഇന്ത്യയെ 2G മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ ജിയോഫോണ്‍ പ്രൈമ പ്രദര്‍ശിപ്പിച്ചിരുന്നു.
 

Content Highlights: jiophone prima sale started