ജെമിനൈ ചാറ്റ്‌ബോട്ട് ഇഷ്ടമായില്ലേ? എങ്കില്‍ ഗൂഗിള്‍ അസിസ്റ്റന്റിലേക്ക് തിരികെ പോവാം?

Photo: Google
Photo: Google

ആന്‍ഡ്രോയിഡ് ഒഎസിലെ സുപ്രധാന ഘടകമായി എഐ മാറിയിരിക്കുകയാണ്. നേരത്തെ വെബ്ബില്‍ മാത്രം ലഭിച്ചിരുന്ന ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ ജെമനൈ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ അസിസ്റ്റിന്റെ സ്ഥാനത്തേക്കാണ് ജെമിനൈ ചാറ്റ്‌ബോട്ട് വരുന്നത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തില്‍ ഒട്ടേറെ സൗകര്യങ്ങള്‍ ഇതുവഴി ഫോണില്‍ ലഭിക്കുമെങ്കിലും ജെമിനൈ എഐയുടെ പ്രവര്‍ത്തനത്തിനായി ഒട്ടേറെ യൂസര്‍ ഡാറ്റ ഉപഭോക്താവ് നല്‍കേണ്ടതായി വരും. സ്വകാര്യത ആഗ്രഹിക്കുന്ന ഉപഭോക്താക്കളില്‍ പലര്‍ക്കും ഇതിനോട് താല്‍പര്യമില്ല. അതിനാല്‍ ഗൂഗിള്‍ അസിസ്റ്റന്റില്‍ തന്നെ നില്‍ക്കാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. 

നിലവില്‍ ജെമിനൈ എഐ ആണ് ഫോണിലെ വിര്‍ച്വല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നത് എങ്കില്‍ അത് പഴയ ഗൂഗിള്‍ അസിസ്റ്റന്റിലേക്ക് മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും. 

  • ഇതിനായി ആദ്യം ഫോണില്‍ ഗൂഗിള്‍ ആപ്പ് തുറക്കുക. 
  • പ്രൊഫൈല്‍ പിക്ചര്‍ ടാപ്പ് ചെയ്ത് സെറ്റിങ്‌സ് തിരഞ്ഞെടുക്കുക
  • ഇതില്‍ ഗൂഗിള്‍ അസിസ്റ്റന്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • തുറന്നുവരുന്ന വിന്‍ഡോയില്‍ 'ഡിജിറ്റല്‍ അസിസ്റ്റന്‍സ് ഫ്രം ഗൂഗിള്‍' എന്നത് തിരഞ്ഞെടുക്കുക
  • അവിടെ ജെമിനിയും ഗൂഗിള്‍ അസിസ്റ്റന്റും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ കാണാം. 
  • ഗൂഗിള്‍ അസിസ്റ്റന്റ് തിരഞ്ഞെടുക്കുക
  • 'സ്വിച്ച്' തിരഞ്ഞെടുക്കുക
  • അടുത്ത തവണ നിങ്ങള്‍ 'ഒക്കേ ഗൂഗിള്‍', 'ഹെയ് ഗൂഗിള്‍' എന്നില്ലൊം പറയുമ്പോഴും പവര്‍ ബട്ടന്‍ ലോങ് പ്രസ് ചെയ്യുമ്പോഴും തുറന്നുവരിക ജെമിനൈക്ക് പകരം ഗൂഗിള്‍ അസിസ്റ്റന്റ് തന്നെയാവും. 

Content Highlights: How to change Gemini AI and bring back Google Assistant