ആന്‍ഡ്രോയിഡ് 14 പിക്‌സല്‍ 8 ഫോണുകള്‍ക്കൊപ്പം അവതരിപ്പിച്ചേക്കും

ആന്‍ഡ്രോയിഡ് 14 ഒഎസ് ഇന്ന് അവതരിപ്പിച്ചേക്കും. പുതിയ പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ ഫോണുകള്‍ക്കൊപ്പമായിരിക്കും പുതിയ ഒഎസും അവതരിപ്പിക്കുക എന്നാണ് വിവരം. പുതിയ നിരവധി ഫീച്ചറുകളും മാറ്റങ്ങളും പുതിയ ആന്‍ഡ്രോയിഡ് ഒഎസില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കനേഡിയന്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്ററായ ടെലസിന്റെ വെബ്‌സൈറ്റിലെ ഫോറം പോസ്റ്റിലാണ് ഒക്ടോബര്‍ നാലിന് ആന്‍ഡ്രോയിഡ് യു (ആന്‍ഡ്രോയിഡ് അപ്‌സൈഡ് ഡൗണ്‍ കേക്ക്) പുറത്തിറങ്ങിയേക്കുമെന്ന് പറയുന്നത്. ആന്‍ഡ്രോയിഡ് 14 ന്റെ കോഡ് നെയിം ആണ് ആന്‍ഡ്രോയിഡ് യു. പിക്‌സല്‍ 7, പിക്‌സല്‍ 7 പ്രോ, പിക്‌സല്‍ 7എ, പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ, പിക്‌സല്‍ 6എ, പിക്‌സല്‍ 5, പിക്‌സല്‍ 4എ (5ജി), പിക്‌സല്‍ 4എ എന്നീ ഫോണുകളില്‍ പുതിയ ഓഎസ് അപ്‌ഡേറ്റ് ലഭിക്കുമെന്നും ഈ വെബ്‌സൈറ്റ് സൂചന നല്‍കുന്നു. ബാറ്ററി സൈക്കിള്‍ കൗണ്ട്, റിപ്പയര്‍ മോഡ് തുടങ്ങിയ പുതിയ നിരവധി ഫീച്ചറുകളും പുതിയ ഒഎസില്‍ അവതരിപ്പിച്ചേക്കും.
ഈ റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഇത് രണ്ടാം തവണയാകും പിക്‌സല്‍ ഫോണുകള്‍ക്കൊപ്പം പുതിയ ആന്‍ഡ്രോയിഡ് ഒഎസുംവ ഗൂഗിള്‍ അവതരിപ്പിക്കുന്നത്. മുമ്പ് ആന്‍ഡ്രോയിഡ് 12 അവതരിപ്പിച്ചത് പിക്‌സല്‍ 6 സീരീസിനൊപ്പം ആയിരുന്നു.
ഈ വര്‍ഷത്തെ ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച് ആന്‍ഡ്രോയിഡ് 14 സൂചനകള്‍ കമ്പനി നല്‍കിയിരുന്നു. ഓഗസ്റ്റില്‍ ഇത് പുറത്തിറങ്ങുമെന്നാണ് മുമ്പ് പ്രതീക്ഷിച്ചിരുന്നത്. സെപ്റ്റംബര്‍ 20 നാണ് ആന്‍ഡ്രോയിഡ് 14 ബീറ്റാ പ്രോഗ്രാം അവസാനിച്ചത്. ഇതോടെ ഒക്ടോബറില്‍ തന്നെ ഒഎസ് പുറത്തിറങ്ങാനുള്ള സാധ്യത വര്‍ധിച്ചു.
Content Highlights: x app mission from linda yaccarinos iphone home screen