ജെമിനി 4 കാർബൺ; സൈബർ സുരക്ഷയിലും കോഡിങിലും അതിശക്തം, ഗൂഗിളിന്റെ പുതിയ എഐ മോഡൽ

#ടെക്നോളജി ഡെസ്ക്
സൈബർ സുരക്ഷയിലും കോഡിങിലും വൻ മുന്നേറ്റവുമായി ഗൂഗിൾ 'ജെമിനി 4 കാർബൺ' എഐ മോഡൽ അവതരിപ്പിച്ചു | Photo: Google
സൈബർ സുരക്ഷയിലും കോഡിങിലും വൻ മുന്നേറ്റവുമായി ഗൂഗിൾ 'ജെമിനി 4 കാർബൺ' എഐ മോഡൽ അവതരിപ്പിച്ചു | Photo: Google

ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയതും ശക്തവുമായ എഐ മോഡലായ 'ജെമിനി 4 കാർബൺ' (Gemini 4 Carbon) പുറത്തിറക്കി. കോഡിങ്, സൈബർ സുരക്ഷ എന്നീ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന തരത്തിലാണ് ഈ പുതിയ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗൂഗിൾ ജെമിനി 4 ആർഗോൺ അവതരിപ്പിച്ച് രണ്ടാഴ്ച തികയുന്നതിന് പിന്നാലെയാണ് കമ്പനി പുതിയ കാർബൺ മോഡൽ വിപണിയിലെത്തിച്ചിരിക്കുന്നത്.

സവിശേഷതകളെന്തെല്ലാം ?

  • സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തൽ (vulnerability detection), അപകടസാധ്യതകൾ വിലയിരുത്തൽ (exploitation), പിഴവുകൾ പരിഹരിച്ച് സുരക്ഷിതമാക്കൽ (patching) എന്നിവയിൽ അത്യാധുനികമായ പ്രകടനമാണ് ജെമിനി 4 കാർബൺ കാഴ്ചവെക്കുന്നത്.
  • മുൻ മോഡലായ ആർഗോണിനേക്കാൾ ഇരട്ടിയലധികം വിജയകരമായി സുരക്ഷിതമായ കോഡുകൾ നിർമ്മിക്കാൻ കാർബണിന് സാധിക്കും.
  • ദിവസങ്ങളോളം തുടർച്ചയായി പ്രവർത്തിച്ച് സങ്കീർണ്ണമായ കോഡിങ് പ്രശ്നങ്ങൾക്കും സിസ്റ്റം ബഗുകൾക്കും സ്വയം പരിഹാരം കണ്ടെത്താൻ ഈ മോഡലിന് ശേഷിയുണ്ട്.
  • ആർട്ടിഫിഷ്യൽ അനാലിസിസ് ഇന്റലിജൻസ് ഇൻഡെക്‌സിൽ (v5.0) 59 സ്‌കോറോടെ കാർബൺ ഒന്നാം സ്ഥാനം നേടി. കൂടാതെ SECbench Pro (88.2%), ExploitGym (54.8%), CWEbench (71.0%) എന്നീ പ്രമുഖ സുരക്ഷാ ബെഞ്ച്മാർക്കുകളിലും മുൻപന്തിയിലാണ്.
  • ‌വ്യാജവിവരങ്ങൾ നൽകുന്നത് ഒഴിവാക്കാനും പ്ലഗിൻ/പ്രോംപ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനും മോഡലിന് പരിശീലനം നൽകിയിട്ടുണ്ട്.

ലഭ്യതയും നിരക്കുകളും

യു.എസ് ഗവൺമെന്റിന്റെ പ്രീറിലീസ് പരിശോധനകളുടെയും ഗൂഗിളിന്റെ 'ഫെയർവിൻഡ് പ്രോഗ്രാമിന്റെ' ഭാഗമായും ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത സൈബർ സുരക്ഷാ വിദഗ്ധർക്കാണ് കാർബൺ ലഭ്യമാക്കുന്നത്. വരുംദിവസങ്ങളിൽ ഡെവലപ്പർമാർക്കും ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ലഭ്യമാക്കും.

ആർഗോണിന്റെ അതേ നിരക്ക് തന്നെയാണ് ജെമിനി 4 കാർബണിനും. 10 ലക്ഷം ഇൻപുട്ട് ടോക്കന് 2 ‍ഡോളർ, 10 ലക്ഷം ഔട്ട്പുട്ട് ടോക്കന് 10 ഡോളർ എന്നിങ്ങനെയാണ് നിരക്കുകൾ.

Content Highlights: Google has officially launched Gemini 4 Carbon, its advanced frontier AI model tailored specifically for high-level cybersecurity defense and long-horizon coding tasks. The new model achieves top rankings on the Artificial Analysis Intelligence Index while introducing enhanced vulnerability detection and robust prompt-injection safeguards.