യു.എസിലെ കുട്ടികൾക്കെല്ലാം SpaceX ഓഹരികൾ നൽകാൻ മസ്ക്; വാഗ്ദാനം 1066 കോടി ഡോളറിന്റെ ഓഹരികൾ

യു.എസിലെ കുട്ടികൾക്കെല്ലാം സ്പെയ്സ് എക്സിന്റെ ഓഹരികൾ നൽകാൻ ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്ക്. കമ്പനിയുടെ ഒരു ഓഹരി വീതം യു.എസിലെ എല്ലാ കുട്ടികൾക്കും അടുത്തവർഷം നൽകുമെന്നാണ് പ്രഖ്യാപനം. ഭാവിയിൽ എഐ (നിർമിതബുദ്ധി) സൃഷ്ടിച്ചേക്കാവുന്ന സാമൂഹിക ആഘാതം നേരിടാൻ പബ്ലിക് ബെനഫിറ്റ് ഫണ്ട് രൂപവത്കരിക്കാനുള്ള ആന്ത്രോപിക്കിന്റെ തീരുമാനത്തിന് പിന്നാലെയാണ് മസ്കിന്റെ നീക്കം.
ആന്ത്രോപിക് ഓഹരികളുടെ 5 ശതമാനം പബ്ലിക് ബെനഫിറ്റ് ഫണ്ടിലേക്ക് മാറ്റിവെക്കുമെന്ന് നിർമിതബുദ്ധി കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഈ നീക്കത്തെ വിമർശിച്ച് മസ്ക് രംഗത്തെത്തിയിരുന്നു. ആന്ത്രോപിക് ഓഹരികൾ പൊതുജനങ്ങൾക്ക് നേരിട്ട് കൈമാറുകയാണ് വേണ്ടതെന്ന് മസ്ക് അഭിപ്രായപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസാണ് സ്പെയ്സ് എക്സ് ഓഹരികൾ അമേരിക്കയിലെ എല്ലാ കുട്ടികൾക്കും നൽകുമെന്ന മസ്കിന്റെ പ്രഖ്യാപനം.
യു.എസിൽ 18 വയസ്സിന് താഴെയുള്ള ഏകദേശം 7.3 കോടി കുട്ടികളാണുള്ളത്. മസ്കിന്റെ വാഗ്ദാനം പാലിക്കാൻ ഏകദേശം 10.66 ബില്യൺ (1066 കോടി) ഡോളർ മൂല്യമുള്ള ഓഹരികൾ കുട്ടികൾക്കുവേണ്ടി മാറ്റിവെക്കേണ്ടി വരും. എന്നാൽ വാഗ്ദാനം എങ്ങനെ നടപ്പിലാക്കും എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മസ്ക് വെളിപ്പെടുത്തിയിട്ടില്ല. എഐ (നിർമിതബുദ്ധി) സാങ്കേതികവിദ്യയെക്കുറിച്ച് ലോകമെങ്ങും ആശങ്ക പടരുന്നതിനിടെയാണ് മസ്കിന്റെയും ആന്ത്രോപിക്കിന്റെയും പ്രഖ്യാപനങ്ങൾ എന്നത് ശ്രദ്ധേയമാണ്.
Content Highlights: Elon Musk pledged to give one share of SpaceX to every child in America next year., The pledge value is estimated at about $10.66 billion for 73 million children., The announcement follows Anthropic's commitment of 5% of its shares to a public benefit fund., SpaceX recently went public, and Musk remains a prominent figure in tech and politics.