കാണുന്നതൊന്നും വിശ്വസിക്കാനാവാത്തൊരു കാലം; ഇന്ദ്രിയങ്ങളെ കബളിപ്പിക്കുന്ന ഡീപ്പ് ഫേക്ക്‌

Representational Image | Image by Freepik
Representational Image | Image by Freepik

ഈ ലോകത്ത് എന്തിനെയാണ് വിശ്വസിക്കുക. കണ്ണുകൊണ്ട് കാണുന്നതിനെയെല്ലാം വിശ്വസിക്കാമെന്നാണ് പറയുന്നതെങ്കില്‍ ഇനി എത്രനാള്‍ അതിന് സാധിക്കും? കാണുന്നതും കേള്‍ക്കുന്നതും വിശ്വസിക്കാനാവാത്ത കാലം. ഡീപ്പ് ഫേക്കുകള്‍ നമുക്കു ചുറ്റും വ്യാജ ഉള്ളടക്കങ്ങളുടെ മായാലോകം  തീര്‍ക്കുന്ന കാലം. അത്തരമൊരു കാലം ഇങ്ങെത്തിക്കഴിഞ്ഞു എന്ന മുന്നറിയിപ്പ് നല്‍കുകയാണ് ചാറ്റ് ജിപിടി, മിഡ്‌ജേണി, ഡാല്‍ഇ ഉള്‍പ്പടെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഉല്പന്നങ്ങള്‍.

ദൈനംദിനമെന്നോണം വ്യാജവാര്‍ത്തകളോട് പടവെട്ടിക്കൊണ്ടിരിക്കുകയാണ് ലോകം. വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ ഉള്‍പ്പടെ നമ്മളെയെല്ലാം തെറ്റിദ്ധരിപ്പിക്കുന്ന എന്തെല്ലാം ഉള്ളടക്കങ്ങളാണ് വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെയും എത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് എഐ അധിഷ്ടിതമായ ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍.

എന്താണ് ഡീപ്പ് ഫേക്കുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്തുണയില്‍ കൃത്രിമമായി നിര്‍മിക്കപ്പെട്ട യഥാര്‍ഥമെന്ന് തോന്നുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദം ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങളെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്. എഐയെ പ്രതിനിധീകരിക്കുന്ന ഡീപ്പ് ലേണിങ് എന്ന വാക്കും വ്യാജം എന്നര്‍ത്ഥം വരുന്ന ഫേക്ക് (Fake) എന്ന വാക്കും സംയോജിപ്പിച്ചതാണ് ഡീപ്പ് ഫേക്ക് എന്ന പേര്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യമാണ് ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങളെ കുറിച്ചുള്ള ഭീതിയേറ്റുന്നത്. വേഗത്തില്‍ വ്യാജ ഉള്ളക്കങ്ങള്‍ നിര്‍മിക്കാനും  യഥാര്‍ത്ഥമാണോ അല്ലയോ എന്ന് വേര്‍തിരിച്ചറിയാനാകാത്തവിധം അവയെ മികവുള്ളതാക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സിന് സാധിക്കുമെന്നത് തന്നെ കാരണം. മെച്ചപ്പെട്ട കംപ്യൂട്ടിങ് ശേഷിയും, മെഷീന്‍ ലേണിങ് അല്‍ഗൊരിതങ്ങളും, അതിഭീമമായ അളവില്‍ അതിവേഗം ഡാറ്റ കൈമാറാനുള്ള സാങ്കേതിക സൗകര്യവുമെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ശേഷി വര്‍ധിപ്പിക്കുന്നു.

പോപ്പ് ഫ്രാന്‍സിസ് വെളുത്ത ജാക്കറ്റില്‍ നില്‍ക്കുന്നു, ഡൊണാള്‍ഡ് ട്രംപിനെ പോലീസ് പിടികൂടിയ ചിത്രം ( രണ്ടും പൂര്‍ണമായും വ്യാജം) | Photo : twitter @M_Jeffnaldo, @TheInfiniteDude

Content Highlights: Deep Fakes, Artificial Intelligence, Machine Learning, Misinformation, Fake news, Ai pornography

Continue reading