ചന്ദ്രയാന്‍-3 ചന്ദ്രനിലേക്കുള്ള പ്രയാണം തുടങ്ങിയെന്ന് ISRO ചെയര്‍മാന്‍; അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ചന്ദ്രയാന്‍-3 വിക്ഷേപണത്തിന്റെ ഒന്നാംഘട്ടം വിജയകരമായതിന് പിന്നാലെ ഐഎസ്ആര്‍ഒ സംഘത്തെ കേന്ദ്ര ശാസ്ത്ര സാങ്കേതികമന്ത്രി ജിതേന്ദ്രസിങ് അഭിനന്ദിച്ചപ്പോള്‍. Photo - ANI
ചന്ദ്രയാന്‍-3 വിക്ഷേപണത്തിന്റെ ഒന്നാംഘട്ടം വിജയകരമായതിന് പിന്നാലെ ഐഎസ്ആര്‍ഒ സംഘത്തെ കേന്ദ്ര ശാസ്ത്ര സാങ്കേതികമന്ത്രി ജിതേന്ദ്രസിങ് അഭിനന്ദിച്ചപ്പോള്‍. Photo - ANI

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍-3 ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിച്ചതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) ചെയര്‍മാന്‍ എസ്. സോമനാഥ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്ന് ചന്ദ്രയാന്‍-3 വിക്ഷേപണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. "ചന്ദ്രയാന്‍-3  പേടകത്തെ നമ്മുടെ പ്രിയപ്പെട്ട LVM 3 ഇതിനോടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു കഴിഞ്ഞു, വരുംദിവസങ്ങളില്‍ ചന്ദ്രന് സമീപത്തേക്ക് പേടകത്തിന് കൂടുതല്‍ മുന്നേറ്റം നടത്താനും ചന്ദ്രനിലെത്തിച്ചേരാനും സാധിക്കട്ടേയെന്ന് നമുക്ക് പ്രതീക്ഷിക്കാം", ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാകാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ചന്ദ്രയാന്‍-3 പേടകത്തിനെ വിജയകരമായി ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ചെയര്‍മാനും സംഘവും. "ചന്ദ്രയാന്‍-3 അതിന്റെ കൃത്യമായ ഭ്രമണപഥത്തിലെത്തി, ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞു. ബഹിരാകാശപേടകത്തിന്റെ ആരോഗ്യനിലയില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല", ഐഎസ്ആര്‍ഒ സംഘം അറിയിച്ചു.

#WATCH |ISRO chief S Somanath and the team behind #Chandrayaan3 share their delight after the LVM3 M4 vehicle successfully launched it into orbit.

"Chandrayaan-3, in its precise orbit, has begun its journey to the Moon. Health of the Spacecraft is normal," says ISRO. pic.twitter.com/cRlegcsgHI

— ANI (@ANI) July 14, 2023

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപണത്തിന്റെ ഒന്നാംഘട്ടം വിജയകരമായതില്‍ ഐഎസ്ആര്‍ഒ സംഘത്തെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദിച്ചു. 

Content Highlights: Chandrayaan-3 starts journey to Moon says ISRO chairman S Somnath