BSNL ന്റെ ഈ തീരുമാനത്തില്‍ പലരും നിരാശരായേക്കും, 197 രൂപ പ്ലാനിലെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു

ന്യൂഡൽഹി: ബിഎസ്എന്‍എലിന്റെ 197 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങള്‍ പരിഷ്‌കരിച്ചു. ഉപഭോക്താക്കള്‍ ഫോണ്‍ കണക്ഷനുകളുടെ വാലിഡിറ്റി ദീര്‍ഘനാള്‍ ലഭിക്കാനും സിം ആക്ടീവ് ആയി നിര്‍ത്തുന്നതിനും ഉപയോഗിച്ചിരുന്ന പ്ലാന്‍ ആണിത്. എന്നാല്‍ പുതിയ മാറ്റത്തില്‍ റീച്ചാര്‍ജ് പ്ലാനിന്റെ വാലിഡിറ്റി ബിഎസ്എന്‍എല്‍ വെട്ടിക്കുറച്ചു.
197 രൂപയ്ക്ക് നേരത്തെ 2ജിബി പ്രതിദിന ഡേറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ദിവസേന 100 എസ്എംഎസും 15 ദിവസം ലഭിക്കും. 70 ദിവസമാണ് പ്ലാനിന്റെ ആകെ വാലിഡിറ്റി. ആനുകൂല്യങ്ങള്‍ 15 ദിവസം മാത്രമേ ലഭിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ദീര്‍ഘനാള്‍ സിം ആക്ടീവ് ആയി നിര്‍ത്തുന്നതിന് പ്രയോജനപ്പെട്ടിരുന്ന പ്ലാന്‍ ആണിത്.
പുതിയ മാറ്റം അനുസരിച്ച് ആകെ 4 ജിബി ഡേറ്റയും 300 മിനിറ്റ് വോയ്‌സ് കോളും ആകെ 100 എസ്എംഎസുകളും മാത്രമേ ഇനി ലഭിക്കൂ. 54 ദിവസമായാണ് പ്ലാനിന്റെ വാലിഡിറ്റി വെട്ടിക്കുറച്ചത്. ഇക്കാലയളവില്‍ ഉടനീളം പരിധി കഴിയും വരെ ഡേറ്റയും എസ്എംഎസും വോയ്‌സ് കോളും ആസ്വദിക്കാം.
ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം ഉയര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണിത്. കൂടുതല്‍ 4ജി ഉപഭോക്താക്കളെ നേടാനുള്ള ശ്രമത്തിലാണ് കമ്പനി. ബിഎസ്എന്‍എല്‍ ഒരു ലക്ഷം 4ജി സൈറ്റുകള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ്. ജൂണില്‍ 92000 സൈറ്റുകള്‍ പൂര്‍ത്തിയായിരുന്നു.
Content Highlights: BSNL reduces validity of its ₹197 plan. New plan offers 4GB data, 300 mins voice calls, and 100 SMS