600 ജിബി ഡാറ്റ, വോയ്‌സ്, എസ്എംഎസ്; വിപണിയിലെ ഏറ്റവും കുറഞ്ഞ വാര്‍ഷിക റീച്ചാര്‍ജ് പ്ലാനുമായി BSNL

വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള റീച്ചാര്‍ജ് പ്ലാനുകളുള്ളത് ബിഎസ്എന്‍എലിനാണ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന, അവരുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന ഒട്ടേറെ റിച്ചാര്‍ജ് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ഇപ്പോഴിതാ 1999 രൂപയുടെ സവിശേഷമായ വാര്‍ഷിക റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍. അണ്‍ലിമിറ്റഡ് കോള്‍, അതിവേഗ ഡാറ്റ, പ്രതിദിന എസ്എംഎസ് എന്നിവ അടങ്ങുന്നതാണ് പ്ലാന്‍. ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും ലാഭകരമായ വാര്‍ഷിക റീച്ചാര്‍ജ് പ്ലാന്‍ ആണിത്.
365 ദിവസത്തെ വാലിഡിറ്റിയില്‍ 600 ജിബി ഡാറ്റ ലഭിക്കും. അതുപോലെ പരിധിയില്ലാതെ ഫോണ്‍ കോള്‍ ചെയ്യാനും പ്രതിദിനം 100 എസ്എംഎസുകള്‍ അയക്കാനും സാധിക്കും. ഒറ്റത്തവണ റീച്ചാര്‍ജ് ചെയ്താല്‍ പിന്നീട് ഒരിക്കലും ടോപ്പ് അപ്പ് പ്ലാന്‍ ചെയ്യേണ്ടി വരില്ല.
എയര്‍ടെലിന്റെ 2249 രൂപയുടെ വാര്‍ഷിക പ്ലാനില്‍ 365 ദിവസത്തെ വാലിഡിറ്റിയില്‍ ആകെ 30 ജിബി ഡാറ്റയാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുകളും 3600 എസ്എംഎസും ലഭിക്കും.
അടുത്തിടെ പുതിയ ഉപഭോക്താക്കള്‍ക്കായി ഒരു രൂപയുടെ റീച്ചാര്‍ജ് പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു. ഈ പരിമിത കാല ഓഫറില്‍ 30 ദിവസത്തേക്ക് സൗജന്യ കോളുകളും പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.
Content Highlights: BSNL offers the cheapest annual recharge plan at ₹1999 with unlimited calls, 600GB data, and 100 sms