എ.ഐ. ചതിച്ചാശാനേ ; ഹെൽമെറ്റ് വെക്കാത്തതിന് ഗിറ്റാറിന് പിഴ

ബെംഗളൂരു : ഗിറ്റാറിനെ യാത്രക്കാരനായി എ.ഐ. ക്യാമറ തെറ്റിദ്ധരിച്ചപ്പോൾ സ്‌കൂട്ടർ ഉടമയ്ക്ക് 500 രൂപ പിഴ. പിൻ സീറ്റിൽ യാത്രചെയ്തിരുന്നയാൾ ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്ന കുറ്റത്തിനാണ് പിഴയൊടുക്കാനുള്ള ചലാൻ ലഭിച്ചത്.
എന്നാൽ, പിൻസീറ്റിൽ ആരും യാത്രചെയ്തിട്ടില്ലെന്നും സ്‌കൂട്ടർ ഓടിച്ചിരുന്നയാളുടെ ചുമലിലെ ബാഗിലുണ്ടായിരുന്ന ഗിറ്റാറിനെ യാത്രക്കാരനാണെന്ന് എ.ഐ. ക്യാമറ ഫീഡ് ചെയ്തതാണെന്നും ചലാനിലെ ചിത്രത്തിൽനിന്ന് വ്യ ക്തമായി.
ക്യാമറ പകർത്തിയത് ചുമലിലെ ബാഗിലെ ഗിറ്റാർ
ബെംഗളൂരുവിലെ ഹെബ്ബാളിൽ താമസിക്കുന്ന സൗവിക് ദത്ത കഴിഞ്ഞദിവസം സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് ഐ.ഐ. ക്യാമറ ദൃശ്യം പകർത്തിയത്. ഹെൽമെറ്റ് ധരിക്കാത്തതിനു പിഴയടയ്ക്കാനുള്ള ഇ-ചലാൻ സ്‌കൂട്ടറിന്റെ രജിസ്റ്റേഡ് ഉടമയായ ഭാര്യയുടെ പേരിൽ ലഭിച്ചപ്പോഴാണ് സൗവിക് വിവരമറിയുന്നത്.
ചലാനൊപ്പമുള്ള ചിത്രത്തിൽ യാത്രക്കാരനല്ല ഗിറ്റാറാണ് പിന്നിലുള്ളതെന്ന് വ്യക്തമായിരുന്നു. ഈ ചിത്രമടക്കം സൗവിക് സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവം പുറത്തറിയിക്കുകയായിരുന്നു.
Content Highlights: An AI traffic camera in Bengaluru issued a fine of Rs 500 for a pillion rider not wearing a helmet., The AI system mistakenly identified a guitar in the rider's shoulder bag as a human passenger., The scooter owner's husband, Souvik Datta, shared the amusing error and challan image on social media.