ആളുകളെയും ചരക്കും കൊണ്ടുപോകാം, അതിവേഗം ബഹുദൂരം കുതിക്കാം; ഇന്ത്യയില്‍ ഹൈപ്പര്‍ലൂപ്പ് വരുന്നു

ചെന്നൈ: അതിനൂതന അതിവേഗയാത്രാ സങ്കേതിക വിദ്യയായ ഹൈപ്പര്‍ലൂപ്പ് തദ്ദേശീയമായി വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകരാണ് ഇതിനായി ടെസ്റ്റ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. 410 മീറ്റര്‍ നീളമുള്ള ട്രാക്ക് തമിഴ്നാട്ടിലെ തയ്യൂരിലെ മദ്രാസ് ഐഐടി ക്യാമ്പസില്‍ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്കാണ് ഇതെന്ന സവിശേഷതയുമുണ്ട്. മാത്രമല്ല മറ്റ് ഹൈപ്പര്‍ലൂപ്പ് കമ്പനികള്‍ക്ക് ഇത് ഭാവിയില്‍ ഉപയോഗിക്കാനാകും.
താഴ്ന്ന മര്‍ദത്തിലുള്ള ട്യൂബുകളിലൂടെ കാന്തിക ശക്തി ഉപയോഗിച്ച് അതിവേഗത്തില്‍ ആളുകളെയും ചരക്കും കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഹൈപ്പര്‍ലൂപ്പ്. 2022 മാര്‍ച്ചില്‍ ഇത്തരത്തില്‍ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് സൗകര്യം വികസിപ്പിക്കുന്നതിനും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുമുള്ള നിര്‍ദേശവുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ സമീപിച്ചിരുന്നു. 8.34 കോടി രൂപയാണ് പദ്ധതിക്ക് ചെലവ്.
ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്കിന്റെ ദൃശ്യം മന്ത്രി സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മദ്രാസ് ഐഐടി ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിക്കുകയും ചെയ്തു. ചെന്നൈ- ബെംഗളൂരു യാത്രയ്ക്ക് ഹൈപ്പര്‍ലൂപ്പ് പാത നിര്‍മിക്കാനുള്ള പദ്ധതി സര്‍ക്കാരിനുണ്ട്. ഈ പദ്ധതിക്ക് വേഗം കൂട്ടുന്നതാണ് പുതിയ ടെസ്റ്റ് ട്രാക്കിന്റെ നിര്‍മാണം. ചെന്നൈ ബെംഗളൂരു പാതയ്ക്ക് പുറമെ മുംബൈ- പുണെ, ഡല്‍ഹി- ചണ്ഡീഗഡ് തുടങ്ങിയ ഹൈപ്പര്‍ലൂപ്പ് പാതകളും പരിഗണനയിലുണ്ട്.
Content Highlights: ashwini vaishnaw shares video of hyperloop test track