അമേരിക്കന്‍ ടെക്ക് ഭീമന്മാര്‍ക്ക് ചൈനീസ് വിപണി നഷ്ടമാവുമോ? വിദേശ ഫോണ്‍ വില്‍പനയില്‍ 9.7% ഇടിവ്

ആപ്പിള്‍ ഐഫോണുകള്‍ ഉള്‍പ്പടെ ചൈനയില്‍ വിദേശ ബ്രാന്‍ഡുകളുടെ വില്‍പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 9.7 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഒരു ചൈനീസ് സര്‍ക്കാര്‍ ഗവേഷണ ഏജന്‍സിയായ ചൈന അക്കാദമി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി (സിഎഐസിടി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. കഴിഞ്ഞ വര്‍ഷം മേയില്‍ വിദേശ ബ്രാന്‍ഡിലുള്ള ഫോണുകളുടെ വില്‍പനയില്‍ 4.54% ഇടിവാണുണ്ടായതെങ്കില്‍ ഇക്കഴിഞ്ഞ മേയില്‍ അത് 9.7 % ആയി വര്‍ധിച്ചു.
ചൈനീസ് വിപണിയില്‍ ഏറ്റവും പ്രചാരമുള്ള വിദേശ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡ് ആപ്പിള്‍ ആണ്. അതുകൊണ്ടു തന്നെ ചൈനയിലെ വിദേശ ബ്രാന്‍ഡുകളുടെ പ്രകടനത്തില്‍ പ്രധാനമായും പങ്കുവഹിക്കുന്നത് ആപ്പിള്‍ ഐഫോണുകളാണ്. സമീപകാലത്തായി ചൈനീസ് കമ്പനികളില്‍ നിന്ന് കടുത്ത മത്സരമാണ് ആപ്പിള്‍ നേരിടുന്നത്. ഇതേ തുടര്‍ന്ന് ഐഫോണുകളുടെ വില ചൈനയില്‍ വന്‍തോതില്‍ കുറയ്‌ക്കേണ്ടതായി വരികയും ചെയ്തു.
ആപ്പിള്‍ ഐഫോണുകളുടെ വില്‍പനയില്‍ എന്ത് മാറ്റമാണുണ്ടായതെന്ന കൃത്യമായ സംഖ്യ സിഎഐസിടി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല.
Content Highlights: Foreign brand smartphone sales in China, including Apple iPhones, dropped 9.7% in May,