ഐഫോൺ ഡ്യുവോ സ്ക്രീൻ തകരാർ: ഫോണുകൾ മാറ്റി പുതിയത് നൽകുമെന്ന് ആപ്പിൾ

#ടെക്നോളജി ഡെസ്ക്
സാങ്കേതിക തകരാറിനെ തുടർന്ന് സ്ക്രീൻ പൊട്ടിപ്പോയ ആപ്പിൾ ഐഫോൺ ഡ്യുവോ സ്മാർട്ഫോൺ. | Photo: https://x.com/Play4Index/
സാങ്കേതിക തകരാറിനെ തുടർന്ന് സ്ക്രീൻ പൊട്ടിപ്പോയ ആപ്പിൾ ഐഫോൺ ഡ്യുവോ സ്മാർട്ഫോൺ. | Photo: https://x.com/Play4Index/

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുവോ വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽതന്നെ ഉപയോക്താക്കളിൽനിന്ന് പരാതി ഉയർന്നത് കമ്പനിക്ക് തിരിച്ചടിയായി. ഫോണിന്റെ ഉള്ളിലുള്ള ഫോൾഡബിൾ സ്ക്രീൻ പൊട്ടിപ്പോവുന്നുവെന്നാണ് പരാതി. ഫോൺ മടക്കുന്ന മധ്യഭാഗത്തെ ഹിഞ്ചിലാണ് (hinge) വിള്ളലുകളും വരകളും കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. ഇത് ചില യൂണിറ്റുകളെ മാത്രമാണ് ബാധിച്ചതെന്ന് വ്യക്തമാക്കിയ ആപ്പിൾ, പ്രശ്നം നേരിടുന്ന ഉപയോക്താക്കൾക്ക് സൗജന്യമായി പകരം പുതിയ ഫോണുകൾ നൽകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഡിസ്‌പ്ലേ തകരാറിന്റെ കൃത്യമായ കാരണം ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സാങ്കേതിക വിദഗ്ധരായ iFixit നടത്തിയ പരിശോധനയിൽ ഫോണിന്റെ ഹിഞ്ചിനുള്ളിലെ സപ്പോർട്ട് ബാറിലെ പ്രശ്നമാണ് ഇതിന് കാരണമെന്ന് കണ്ടെത്തി. ഫോൺ മടക്കുമ്പോൾ ഈ സപ്പോർട്ട് ബാർ കൃത്യമായി താഴേക്ക് മാറാതിരിക്കുകയും തുടർന്ന് സ്ക്രീനിൽ കടുത്ത സമ്മർദ്ദം രൂപപ്പെട്ട് ഉള്ളിൽനിന്ന് വിള്ളലുണ്ടാകുകയുമാണ് ചെയ്യുന്നത്.

സ്ക്രീൻ തകരാർ സംഭവിച്ച ഫോൺ ഉടമകൾക്ക് ആപ്പിൾകെയർ (AppleCare) വഴി നേരിട്ട് ബന്ധപ്പെട്ട് സൗജന്യമായി പുതിയ ഫോൺ കൈപ്പറ്റാവുന്നതാണ്. ഇതിനായി പ്രത്യേക ആപ്പിൾകെയർ പ്ലസ് (AppleCare+) സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമില്ലെന്നും ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Apple's first foldable smartphone, the iPhone Duo, has faced immediate backlash after users reported screen cracking and hinge issues days after its release. In response, Apple has promised free device replacements for affected customers through AppleCare without requiring a paid subscription.