വിമര്‍ശനം ശക്തം; IOS 26 ലെ ലിക്വിഡ് ഗ്ലാസ് ഡിസൈനില്‍ മാറ്റം, പുതിയ ടിന്റഡ് ഓപ്ഷന്‍ എത്തും

ഈ വര്‍ഷം നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ഐഒഎസ് ഇന്റര്‍ഫെയ്‌സ് അടിമുടി മാറ്റിക്കൊണ്ടുള്ള പുതിയ ലിക്വിഡ് ഗ്ലാസ് ഡിസൈന്‍ ആപ്പിള്‍ അവതരിപ്പിച്ചത്. ഐഒഎസ് 26 ഒഎസില്‍ ഈ പുതിയ ഡിസൈന്‍ ഐഫോണുകളില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഈ നീക്കത്തിനെതിരെ വലിയ വിമര്‍ശനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. അവ പരിഗണിച്ച് ലിക്വിഡ് ഗ്ലാസ് ഡിസൈനില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതിരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍
IOS 26.1 ബീറ്റാ പതിപ്പിലാണ് പുതിയ ടോഗിള്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇതുവഴി ഐഒഎസിലെ കണ്ണാടി പശ്ചാത്തലങ്ങള്‍ കൂടുതല്‍ ഇരുണ്ടതാക്കാന്‍ സാധിക്കും. ഇപ്പോള്‍ ലിക്വിഡ് ഗ്ലാസ് ആണെങ്കില്‍ അത് ടിന്റഡ് ഗ്ലാസ് ആക്കാനും കൂടുതല്‍ തെളിഞ്ഞ ഗ്ലാസ് ആക്കാനും സാധിക്കും.
സെറ്റിങ്‌സ് - ഡിസ്‌പ്ലേ ആന്റ് ബ്രൈറ്റ്‌നെസ് - ലിക്വിഡ് ഗ്ലാസ് തിരഞ്ഞെടുത്താല്‍ ക്ലിയര്‍ , ടിന്റഡ് എന്നീ ഓപ്ഷനുകളില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം. ഐഒഎസ് 26.1 ബീറ്റാ പതിപ്പിലും മാക്ക് ഒഎസ് 26.1 ഡെവലപ്പര്‍ ബീറ്റയിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ട് താമസിയാതെ ഭാവി അപ്‌ഡേറ്റുകളില്‍ ഇത് എല്ലാവര്‍ക്കുമായി ലഭിക്കും.
Content Highlights: Following user criticism of the complete overhaul of the iOS interface with the Liquid Glass Design in iOS 26, Apple has introduced a new toggle feature in the iOS 26.1 Beta