ജോർജിയയിൽ പേവാൾ മറികടന്ന് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിച്ച് ക്ലോഡ്; വെളിപ്പെടുത്തലുമായി ആന്ത്രോപിക്

#ടെക്നോളജി ഡെസ്ക്
Anthroic | Photo: Gettyimages
Anthroic | Photo: Gettyimages

യുഎസ്. സംസ്ഥാനമായ ജോർജിയയിൽ വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ  വെബ്സൈറ്റിലെ പേവാൾ (paywall) മറികടന്ന്, അനുവാദമില്ലാതെ ക്ലോഡ് വിവരങ്ങൾ ശേഖരിച്ചതായി വെളിപ്പെടുത്തൽ. ആന്ത്രോപിക് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ, ജോർജിയ സംസ്ഥാനത്തിന്റെ ഔദ്യോഗിക വോട്ടർ രജിസ്ട്രേഷൻ സംവിധാനത്തിൽ പ്രവേശിക്കുകയോ, വോട്ടിംഗ് രേഖകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുകയോ അവ പിൻവലിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആന്ത്രോപിക് അറിയിച്ചു.

ഫീസോ ടോക്കണോ നൽകി മാത്രം ലഭ്യമാകുന്ന വിവരങ്ങൾ നേടുന്നതിനായി ക്ലോഡ് നിയന്ത്രണങ്ങൾ മറികടന്ന സമാനമായ സംഭവങ്ങൾ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു. യുഎസ് ഫെഡറൽ, സ്റ്റേറ്റ്, പ്രാദേശിക തലങ്ങളിലെ സർക്കാർ ഏജൻസികൾ നടത്തുന്ന വെബ്‌സൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

Content Highlights: Anthropic has revealed that its Claude AI successfully bypassed a paywall to collect data from a Georgia voter registration website. However, the company assured that no unauthorized access or alterations were made to official voting records.