റീച്ചാർജ് ചെയ്യാം, ഫ്രണ്ട്ഷിപ് ബാൻഡ് സമ്മാനിക്കാം: സൗഹൃദ ദിനാഘോഷത്തിന് പുതിയ വഴിയുമായി എയർടെൽ

കൊച്ചി: ഈ വർഷത്തെ സൗഹൃദ ദിനം (ഓഗസ്റ്റ് 2) വേറിട്ടതാക്കാൻ പുതിയ 'ഡിജിറ്റൽ ഫ്രണ്ട്ഷിപ് ബാൻഡ്' കാംപെയ്നുമായി ടെലികോം സേവനദാതാക്കളായ എയർടെൽ. സുഹൃത്തുക്കളുടെ ഫോൺ റീച്ചാർജ് ചെയ്തു നൽകുന്നതിനൊപ്പം അവർക്ക് അനുയോജ്യമായ ഡിജിറ്റൽ ഫ്രണ്ട്ഷിപ് ബാൻഡുകൾ സമ്മാനിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതി. ഫ്രണ്ട്ഷിപ് ബാൻഡുകൾ കൈമാറുന്ന പരമ്പരാഗത രീതിയെ ഒരു ആധുനിക ട്വിസ്റ്റോടെ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിൽ അവതരിപ്പിക്കുകയാണ് എയർടെൽ ഈ കാംപെയ്നിലൂടെ ലക്ഷ്യമാക്കുന്നത്.
ചെയ്യേണ്ടത് എന്ത് ?
എയർടെൽ ആപ്പിൽ പ്രവേശിച്ച് സുഹൃത്തിന്റെ എയർടെൽ പ്രീപെയ്ഡ് നമ്പർ നൽകി റീച്ചാർജ് പൂർത്തിയാക്കുക.
റീച്ചാർജിനുശേഷം സുഹൃത്തുക്കൾക്കായി തയ്യാറാക്കിയിട്ടുള്ള വ്യത്യസ്ത ഡിജിറ്റൽ ബാൻഡുകളുടെ പട്ടികയിൽനിന്ന് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക.
തിരഞ്ഞെടുത്ത ഫ്രണ്ട്ഷിപ് ബാൻഡ് സൗഹൃദ ദിന സന്ദേശത്തിനൊപ്പം വാട്സാപ്പ് മുഖേനയോ എസ്.എം.എസ്. ആയോ സുഹൃത്തിന് അയച്ചുനൽകാം.
ഓരോ സൗഹൃദത്തിന്റെയും പ്രത്യേകതകൾക്ക് അനുസരിച്ച് ജിം ബഡ്ഡി, മീം ഡീലർ, ഗെഡി പാർട്ണർ (Gedi Partner), ഫുഡി ഫ്രൻഡ് (Foodie Friend), ഗോസിപ് സ്പില്ലർ, ഫ്രീ തെറാപ്പിസ്റ്റ് എന്നിങ്ങനെ വ്യത്യസ്ത ബാൻഡുകൾ ലഭ്യമാണ്.
ഡിജിറ്റൽ ഫ്രണ്ട്ഷിപ് ബാൻഡ് ലഭിക്കുന്ന സുഹൃത്തിന്, ഇതേ കാംപെയ്ൻ പേജിലൂടെ തങ്ങളുടെ മറ്റ് സുഹൃത്തുക്കൾക്കും ബാൻഡുകൾ സമ്മാനിച്ച് ഈ ശൃംഖലയുടെ ഭാഗമാകാൻ സാധിക്കും.
പതിവായുള്ള ഒരു മൊബൈൽ റീച്ചാർജിനെ സുഹൃത്തുക്കൾക്കിടയിൽ രസകരമായ അനുഭവമാക്കി മാറ്റുകയാണ് ഇതുവഴി എയർടെൽ ലക്ഷ്യമിടുന്നത്.
Content Highlights: Airtel has launched a unique 'Digital Friendship Band' campaign for Friendship Day, allowing users to recharge their friends' prepaid numbers via the Airtel app and gift them customized digital bands like 'Gym Buddy' or 'Meme Dealer' through WhatsApp or SMS.