ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ പ്രവചിക്കും; സ്ലീപ് എഫ്എം വരുന്നു

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നവർക്കൊരു ആശ്വാസം. ഭാവിയിലുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ എന്തെല്ലാമായിരിക്കാമെന്ന് 'ഉറക്ക'ത്തിലൂടെ പ്രവചിക്കാനും നിർമിതബുദ്ധി. നൂറിലധികം ആരോഗ്യപ്രശ്‌നങ്ങൾ മുൻകൂട്ടി പ്രവചിക്കാനാവുന്ന മാതൃകയാണിത്. 'സ്ലീപ് എഫ്എം' എന്നാണ് പേര്.

യുഎസ് സ്റ്റാൻഫർഡ് സർവകലാശാലയിലെ ഗവേഷകസംഘമാണ് പഠനത്തിനുപിന്നിൽ. നെയ്ചർ മെഡിസിൻ ജേണലിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 65,000 പേരിൽനിന്നായി ശേഖരിച്ച ഏകദേശം ആറുലക്ഷം മണിക്കൂർ ദൈർഘ്യംവരുന്ന, ഉറക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപയോഗിച്ചാണ് ഈ നിർമിതബുദ്ധിയെ പരിശീലിപ്പിച്ചത്. 1000-ത്തിലധികം ആരോഗ്യപ്രശ്‌നങ്ങൾ പരിശോധിച്ചതിൽനിന്ന് 130 എണ്ണം കൃത്യതയോടെ പ്രവചിച്ചു. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളും മാനസികബുദ്ധിമുട്ടുകളുമൊക്കെ തിരിച്ചറിയാനായി.

ഉറക്കത്തെക്കുറിച്ചുള്ള പഠനമായ 'പോളിസോംനോഗ്രാഫി' വഴിയുള്ള വിവരങ്ങളാണ് ഉപയോഗിച്ചത്. തലച്ചോറിലെ പ്രവർത്തനം, ഹൃദയമിടിപ്പ്, ശ്വസനം, പേശികളുടെ ചലനം തുടങ്ങിയ വിവിധതരം സിഗ്‌നലുകളെ ഒരേസമയം വിശകലനംചെയ്യാൻ സ്ലീപ് എഫ്എമ്മിന് കഴിയും.

Content Highlights: Discover how AI, like Stanford`s SleepAI, predicts over 100 health problems from sleep patterns. Early detection for heart & mental health.